X
ഇടുക്കി കോട്ടയം എക്സ് പാട്രിയേറ്റ്സ് അസോസിയേഷൻ ഖത്തർ ഉദ്‌ഘാടനവും പുതുവത്സര ആഘോഷവും 

ഇടുക്കി കോട്ടയം എക്സ് പാട്രിയേറ്റ്സ് അസോസിയേഷൻ ഖത്തർ ഉദ്‌ഘാടനവും പുതുവത്സര ആഘോഷവും 

personSJ access_timeMonday January 4, 2021
HIGHLIGHTS
ഇടുക്കി കോട്ടയം ജില്ലകളിൽ നിന്നുള്ള ഖത്തറിലെ പ്രവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുക എന്നതാണ് സംഘടനയുടെ  മുഖ്യ ലക്ഷ്യം.

ഖത്തർ : ഇടുക്കി കോട്ടയം എക്സ് പാട്രിയേറ്റ്സ് അസോസിയേഷൻ ഖത്തർ(ഐകെസാഖ്)  ഉദ്‌ഘാടനവും പുതുവത്സര ആഘോഷവും 31  ഡിസംബർ  2020,  സൽവ റോഡിലുള്ള സൈത്തൂൺ ഹാളിൽ വച്ചു വർണ ശബളമായ ചടങ്ങിൽ നടന്നു . കോവിഡ് പ്രോട്ടോക്കോള്‍ നിബന്ധനകള്‍ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച സമ്മേളനത്തില്‍ ഖത്തറിലെ സാമൂഹ്യസേവന  സാംസ്‌കാരിക മേഖലകളിലെ നിറ സാന്നിദ്ധ്യമായ  സി ബി എഫ്  പ്രെസിഡൻഡ്  പിഎൻബാബു രാജൻ ഉദ്‌ഘാടനവും  സി ബി എഫ് ജോയിൻറ് സെക്രട്ടറി സന്തോഷ് കുമാർ പിള്ള ലോഗോ പ്രകാശനവും നിർവഹിച്ചുപേര് സൂചിപ്പിക്കുന്നത് പോലെ തന്നെ  അസ്സോസിയേഷൻ്റെ പ്രവർത്തനങ്ങൾ പ്രവാസികൾക്ക് വേണ്ടി അവരുടെ പ്രശ്നങ്ങളിൽ ഇറങ്ങി അവരോടു കൂടെ നിന്നു പ്രവാസികളുടെ ശബ്ദമായി മാറാൻ കഴിയട്ടെ എന്ന്  ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം  സൂചിപ്പിച്ചു.

ഐകെസാഖ്  പ്രെസിഡൻഡ് പ്രദീപ് തെക്കനാത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  ഐകെസാഖ് സെക്രട്ടറി മഹേഷ് മോഹനൻ സ്വാഗതം അറിയിക്കുകയും ജോബിൻ ജോസ് (ഐകെസാഖ് ജോയിൻറ് സെക്രട്ടറി )അജേഷ് കുര്യാക്കോസ് (കൗൺസിൽ പ്രതിനിധി )ബഷീർ പള്ളിക്കച്ചേരിൽ (അഡ്‌വൈസറി ബോർഡ് ചെയർമാൻ )ആൽഫി എബ്രഹാം (ലേഡീസ് വിങ്  പ്രതിനിധി)നൈജി (വക്ര വീൽസ് മാനേജിംഗ് ഡയറക്ടർഎന്നിവർ ആശംസകൾ അറിയിക്കുകയും സഞ്ജു വർഗീസ് (ഐകെസാഖ് വൈസ് പ്രെസിഡൻഡ്കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു . ഫേസ്ബുക് ലൈവ് വഴി വിവിധ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ ,ജനപ്രതിനിധികൾ എന്നിവർ തത്സമയം പങ്കെടുത്തു.

ഇടുക്കി കോട്ടയം ജില്ലകളിൽ നിന്നുള്ള ഖത്തറിലെ പ്രവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുക എന്നതാണ് സംഘടനയുടെ  മുഖ്യ ലക്‌ഷ്യം എന്നും അതിനു വേണ്ടി ഇരുപത്തി നാലു മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ ഹെല്പ് ലൈൻ ഇമിഗ്രേഷൻ / വിസ സംബന്ധമായ സംശയ നിവാരണം ജോലി  കണ്ടെത്തുന്നതിനുള്ള സഹായംതുടങ്ങി നിരവധി സേവനങ്ങളാണ് ഐകെസാഖ് മുൻപോട്ടു വെയ്ക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.

SHARE :
folder_openTags
content_copyCategory