Thursday, June 17, 2021
Home Gulf ഖത്തറിലെ ജിം കേന്ദ്രങ്ങളില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും അനധികൃത ഹോര്‍മോണുകള്‍ എത്തിച്ചേരുന്നതായി റിപ്പോര്‍ട്ട്

ഖത്തറിലെ ജിം കേന്ദ്രങ്ങളില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും അനധികൃത ഹോര്‍മോണുകള്‍ എത്തിച്ചേരുന്നതായി റിപ്പോര്‍ട്ട്

ദോഹ: ഖത്തറിലെ ജിം സെന്ററുകള്‍ കേന്ദ്രീകരിച്ച് അനധികൃത ഹോര്‍മോണ്‍ കുത്തിവെപ്പ് നടക്കുന്നുയെന്ന് റിപ്പോര്‍ട്ട്. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചില ഏഷ്യന്‍ രാഷ്ട്രങ്ങളില്‍ നിന്ന് രാജ്യത്തെ ഫിറ്റ്നസ് കേന്ദ്രങ്ങളിലേക്ക് ഹോര്‍മോണുകള്‍ എത്തിച്ചേരുന്നുയെന്നാണ് റിപ്പോര്‍ട്ട്.

ജിമുകളിലെ ട്രെനര്‍മാരുടെ സ്വകാര്യ ആവശ്യങ്ങളിലേക്ക് എന്ന് പറഞ്ഞാണ് ഇവ രാജ്യത്തെത്തിക്കുന്നത്. ഇത്തരം ഹോര്‍മോണുകള്‍ ശരീരത്തിന് വളരെയധികം ഹാനീകരമാണെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം നിരന്തരം മുന്നറിയിപ്പ് നല്‍കി വരുന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ രാജ്യത്തെ ജിം കേന്ദ്രങ്ങള്‍ കടുത്ത അലംഭാവം പ്രകടിപ്പിക്കുന്നത് അവസാനിപ്പിക്കണം.

ജിം കേന്ദ്രങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഉടനടി മികച്ച ഫലം നല്‍കാനും അത് വഴി മത്സര ക്ഷമത പ്രകടിപ്പിക്കാനുമാണ് ഹോര്‍മോണുകള്‍ നല്‍കുന്നത്. ഈ രംഗത്ത് പരിചയമില്ലാത്ത ഉപഭോക്താക്കള്‍ ഇത്തരം ഹോര്‍മോണുകള്‍ ഉപയോഗിക്കുനനത്തിലൂടെ കിഡ്‌നി, ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് വിധേയമാവുന്നുയെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Most Popular