Sunday, September 19, 2021
Home Gulf Qatar ഖത്തര്‍ ഗ്രാന്‍ഡ് മോസ്‌ക്കില്‍ പെരുന്നാള്‍ നമസ്‌കാരം നടക്കും

ഖത്തര്‍ ഗ്രാന്‍ഡ് മോസ്‌ക്കില്‍ പെരുന്നാള്‍ നമസ്‌കാരം നടക്കും

ദോഹ: ഇമാം മുഹമ്മദ് ഇബ്‌നു അബ്ദുല്‍ വഹാബ് മസ്ജിദില്‍(ഗ്രാന്‍ഡ് മോസ്‌ക്ക്) 40 പേര്‍ അടങ്ങുന്ന ഇദുല്‍ ഫിത്വര്‍ നമസ്‌കാരം നടക്കുമെന്ന് ഖത്തര്‍ ഔഖാഫ് മന്ത്രാലയം. ഇമാമും മുഅദ്ദിനും ജീവനക്കാരും ഉള്‍പ്പെട്ട 40 പേരാണ് നമസ്‌കാരത്തിനുണ്ടാവുക.

കൊറോണ വ്യാപനത്തെ തുടര്‍ന്ന് പള്ളികള്‍ അടച്ചിട്ട നടപടി സ്ഥിതിഗതികളില്‍ പുരോഗതി ഉണ്ടാവുന്നതുവരെ തുടരും. ഈദുല്‍ ഫിത്വര്‍ നമസ്‌കാരത്തിനും ഇത് ബാധകമാണെന്ന് മന്ത്രാലയം അറിയിച്ചു. ഗ്രാന്‍ഡ് മോസ്‌ക്കില്‍ നടക്കുന്ന ഖുതുബ ടെലിവിഷനിലും റേഡിയോ ചാനലുകളിലും സംപ്രേക്ഷണം ചെയ്യും. എന്നാല്‍, റെഡിയോ, ടെലിവിഷന്‍ എന്നിവയെ പിന്തുടര്‍ന്ന് നമസ്‌കരിക്കാന്‍ പാടില്ല.

ആരോഗ്യവകുപ്പില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ പിന്തുടരുമെന്നും മഹാമാരി നിയന്ത്രണവിധേയമായാല്‍ മസ്ജിദുകള്‍ തുറക്കുമെന്നും ഔഖാഫ് മന്ത്രാലയം അറിയിച്ചു.

Imam Muhammad ibn Abd Al Wahhab Mosque to hold Eid Al Fitr prayer with 40 people


 

Most Popular