Sunday, September 19, 2021
Home Gulf Qatar മുസ്തഫയ്ക്ക് ഐ എം എഫ് യാത്രയപ്പ്  നൽകി

മുസ്തഫയ്ക്ക് ഐ എം എഫ് യാത്രയപ്പ്  നൽകി

ഖത്തറിലെ സേവന കാലാവധി പൂർത്തിയാക്കി നാട്ടിലേക്കു സ്ഥലം മാറി പോകുന്ന ഐ എം എഫ്  അംഗവും  ഗൾഫ് മാധ്യമം ബ്യൂറോ ചീഫുമായ ഓ മുസ്തഫയ്ക്ക് ഇന്ത്യൻ മീഡിയാഫോറം  സമുചിതമായ യാത്രയപ്പ് നൽകി. പ്രസിഡണ്ട് അഷ്‌റഫ് തൂണേരി അദ്ധ്യക്ഷത  വഹിച്ചു .
യാത്രയപ്പ് യോഗത്തിൽ അതിഥിയായി പങ്കെടുത്ത ഐ സി സി പ്രസിഡണ്ട്   പി എൻ ബാബുരാജൻ , അഷ്‌റഫ് തൂണേരി , .ഐ എം എ റഫീക്ക് , ഷെഫീക്ക്അറക്കൽ, ഓമനക്കുട്ടൻ . പ്രദീപ്  മേനോൻ , സാദിക്ക് ചെന്നാടൻ, അഷ്‌റഫ് തൂണേരി .മുഹമ്മദ് അലി ,സൈഫുദ്ധീൻ  പി സി , അഹമ്മദ് കുട്ടി , രതീഷ് ,zoom ഇൽ സംബന്ധിച്ച സക്കറിയ , നൗഷാദ് പേരോട് , ശ്രീദേവി ജോയ് , ആർ റിൻസ് ,  എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു .
ഓ മുസ്തഫ സഹപ്രവർത്തകർക്ക് നന്ദി പ്രകാശിപ്പിച്ചു്  മറുപടി പ്രസംഗം നടത്തി. ഐ എം എഫ്  ഉപഹാരം ഐസിസി  പ്രസിഡണ്ട്  പി എൻ ബാബുരാജനും ഐ എം എഫ് ഭാരവാഹികളും  ചേർന്ന്  മുസ്തഫയ്ക്ക് നൽകി .ഐ എം എ റഫീക്ക് സ്വാഗതവും , ഓമനക്കുട്ടൻ നന്ദിയും പറഞ്ഞു.

Most Popular