Tuesday, May 18, 2021
Home Newsfeed ഖത്തറില്‍ ജോലിസ്ഥലത്തേക്കു പ്രവേശിക്കുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍; നിര്‍ദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

ഖത്തറില്‍ ജോലിസ്ഥലത്തേക്കു പ്രവേശിക്കുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍; നിര്‍ദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

ദോഹ: കോവിഡ് വ്യാപനം തടയുന്നതിന് ഖത്തറില്‍ ജോലിസ്ഥലത്ത് പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം. ഭൂരിഭാഗം നിര്‍ദേശങ്ങളും കഴിഞ്ഞ വര്‍ഷം മുതല്‍ പ്രാബല്യത്തിലുള്ളതാണെങ്കിലും ഓഫിസ് ജീവനക്കാരുടെ എണ്ണം 50 ശതമാനത്തില്‍ നിജപ്പെടുത്തിയ സാഹചര്യത്തിലാണ് വീണ്ടും ഓര്‍മപ്പെടുത്തല്‍.

– മറ്റ് ജീവനക്കാരുമായി ചുരുങ്ങിയത് 1.5 മീറ്റര്‍ അകലം പാലിക്കുക
– എല്ലാ സമയത്തും മാസ്‌ക്ക് ധരിക്കുകയും ഉപയോഗം കഴിഞ്ഞാല്‍ സുരക്ഷിതമായി ഒഴിവാക്കുകയും ചെയ്യുക
– ഹസ്തദാനം ഒഴിവാക്കുക, ഹാളുകളില്‍ ഒരുമിച്ചു കൂടരുത്
– ജോലിസ്ഥലത്ത് പ്രവേശിക്കുമ്പോള്‍ കൈയുറയും സാനിറ്റൈസറും ഉപയോഗിക്കുക
– ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും ടിഷ്യുകൊണ്ട് മറയ്ക്കുക
– അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കുക
-ശരീര താപം പരിശോധിക്കുകയും പനി ഉണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ കാണുകയും ചെയ്യുക
– ജോലിസ്ഥലത്ത് പ്രവേശിക്കും മുമ്പ് ഇഹ്തിറാസ് ആപ്പ് ആക്ടിവേറ്റ് ചെയ്യുക
– ശ്വാസകോശ രോഗ സംബന്ധമായ എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ വീട്ടില്‍ കഴിയുകയും വൈദ്യ സഹായം തേടുകയും ചെയ്യുക
ALSO WATCH

Most Popular