Thursday, September 23, 2021
Home Gulf Qatar ഖത്തറില്‍ നിന്ന് ഇന്‍കാസ് ചാര്‍ട്ടര്‍ വിമാനം തിങ്കളാഴ്ച്ച പുലര്‍ച്ചെ പുറപ്പെടും

ഖത്തറില്‍ നിന്ന് ഇന്‍കാസ് ചാര്‍ട്ടര്‍ വിമാനം തിങ്കളാഴ്ച്ച പുലര്‍ച്ചെ പുറപ്പെടും

ദോഹ: ഖത്തറില്‍ നിന്ന് സംഘടനകള്‍ ഏര്‍പ്പെടുത്തുന്ന ചാര്‍ട്ടര്‍ വിമാനങ്ങളില്‍ ആദ്യം പറക്കാനുള്ള യോഗം ഇന്‍കാസ് വിമാനത്തിന്. കോണ്‍ഗ്രസ് പ്രവാസി സംഘടനയായ ഇന്‍കാസ് ഏര്‍പ്പെടുത്തിയ വിമാനം തിങ്കളാഴ്ച്ച പുലര്‍ച്ചെ ദോഹയില്‍ നിന്ന് കൊച്ചിയിലേക്കു പുറപ്പെടും.

ഐസിബിഎഫ് വിമാനമാണ് ആദ്യം പോവുകയെന്നാണ് നേരത്തേ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഇന്‍കാസ് വിമാനത്തിനുള്ള അവസാന അനുമതി അല്‍പ്പംമുമ്പാണ് പൂര്‍ത്തീകരിച്ചത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ 1.30നാണ് വിമാനം പുറപ്പെടുകയെന്ന് ഇന്‍കാസ് പ്രസിഡന്റ് സമീര്‍ ഏറാമല ഗള്‍ഫ് മലയാളിയെ അറിയിച്ചു. വിമാനത്തില്‍ 171 യാത്രക്കാരും അഞ്ച് കുട്ടികളുമാണ് ഉണ്ടാവുക. അഞ്ചുപേര്‍ക്ക് സൗജന്യ ടിക്കറ്റും അനുവദിച്ചിട്ടുണ്ട്.

 

ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം ഏര്‍പ്പെടുത്തിയ ആദ്യ ചാര്‍ട്ടര്‍ വിമാനം തിങ്കളാഴ്ച്ച രാവിലെ 10.30ന് ബംഗളൂരുവിലേക്കാണ്.

Most Popular