Saturday, June 12, 2021
Home Gulf Qatar ഇന്‍കാസ് ഖത്തറിന്റെ സൗജന്യ ചാര്‍ട്ടര്‍ വിമാനം കോഴിക്കോട്ടേക്ക് യാത്രയായി

ഇന്‍കാസ് ഖത്തറിന്റെ സൗജന്യ ചാര്‍ട്ടര്‍ വിമാനം കോഴിക്കോട്ടേക്ക് യാത്രയായി

ദോഹ: കോണ്‍ഗ്രസ് പ്രവാസി സംഘടനയായ ഇന്‍കാസ് ഖത്തര്‍ ചാര്‍ട്ടര്‍ ചെയ്ത സൗജന്യ വിമാനം ദോഹയില്‍ നിന്ന് കോഴിക്കോട്ടേക്ക് പറന്നു. കോവിഡ് മൂലം ദുരിതമനുഭവിച്ചിരുന്ന 180ഓളം യാത്രക്കാരാണ് വിമാനത്തില്‍ നാടണഞ്ഞത്.

ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സൗജന്യ ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തിയത്. മൂവായിരത്തില്‍ പരം രജിസ്‌ട്രേഷനുകള്‍ ലഭിച്ചതില്‍ നിന്ന് സ്‌ക്രീനിംഗ് കമ്മിറ്റിയെ നിയോഗിച്ച് തികച്ചും അര്‍ഹരായവരെന്ന് ഉറപ്പു വരുത്തിയാണ്, യാത്രക്കാരെ തിരഞ്ഞെടുത്തതെന്ന് ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി അറിയിച്ചു. ഖത്തറില്‍ നിന്ന് സംഘടനകളുടെ നേതൃത്വത്തിലുള്ള ആദ്യ ചാര്‍ട്ടര്‍ വിമാനം ഇന്‍കാസിന്റേതായിരുന്നു. രോഗികളും വൃദ്ധരും ജോലി നഷ്ടപ്പെട്ടവരും ഉള്‍പ്പെടെ തികച്ചും അര്‍ഹരായവരെയാണ് സൗജന്യ വിമാനത്തില്‍ നാട്ടിലെത്തിക്കുന്നതെന്ന് ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമല പറഞ്ഞു.

സൗജന്യ വിമാനത്തില്‍ പോകുന്നവരെ യാത്ര അയക്കാന്‍ ഇന്‍കാസ് ഭാരവാഹികളും പ്രവര്‍ത്തകരും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. യാത്രക്കാര്‍ക്ക്, പിപിഇ കിറ്റ് ഉള്‍പ്പടെയുള്ളവയും സൗജന്യമായി നല്‍കിയിരുന്നു.

Most Popular