Tuesday, June 22, 2021
Home Gulf Qatar ബൈത്താന്‍ കുട്ടിയുടെ വേര്‍പാടില്‍ ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അനുശോചിച്ചു

ബൈത്താന്‍ കുട്ടിയുടെ വേര്‍പാടില്‍ ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അനുശോചിച്ചു

ദോഹ: കഴിഞ്ഞ ദിവസം കണ്ണൂര്‍ നാറാത്ത് നിര്യാതനായ ഖത്തര്‍ ഇന്‍കാസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ ബൈത്താന്‍ കുട്ടിയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നതിനായി ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അനുശോചന യോഗം ചേര്‍ന്നു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ.കെ ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. ഇന്‍കാസിന്റെ തുടക്കകാലത്ത് സംഘടനയെ കെട്ടിപ്പെടുത്തുന്നതില്‍ ബൈത്താന്‍ കുട്ടി വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്‍കാസ് കണ്ണൂര്‍ ജില്ലാകമ്മിറ്റിക്ക് എല്ലായ്‌പ്പോഴും മാര്‍ഗ്ഗനിര്‍ദ്ദേശം നല്കി പോന്ന മുതിര്‍ന്ന കാരണവരെയാണ് ഈ വേര്‍പാടിലൂടെ നഷ്ടമായതെന്ന് സെന്‍ട്രല്‍ കമ്മിറ്റി ഉപദേശക സമിതി ചെയര്‍മാന്‍ സുരേഷ് കരിയാട് സൂചിപ്പിച്ചു. സഹായം ചോദിച്ചെത്തുന്നവരെയല്ലാം ചേര്‍ത്തു നിര്‍ത്തി ആകാവുന്ന സഹായങ്ങള്‍ നേടികൊടുക്കുന്നതിന് സദാ സന്നദ്ധനായ ജീവകാരുണ്യ പ്രവര്‍ത്തകനാണ് വിട പറഞ്ഞതെന്ന് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് നിയാസ് ചെരിപ്പത്ത് പറഞ്ഞു. കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ്, നസീര്‍, നിഹാസ് കോടിയേരി, അനീഷ് ബാബു മുഴപ്പിലങ്ങാട്, മുബാറക് അബ്ദുള്‍ അഹദ്, അബ്ദുള്‍ റഷീദ്, അഭിഷേക് മാവിലായി, ആഷിഫ്, അബ്ദുള്ള പള്ളിപ്പറമ്പ്, നിയാസ് ചിറ്റാലിക്കല്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ശ്രീരാജ് എം പി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ജനറല്‍ സെക്രട്ടറി ജെനിറ്റ് ജോബ് സ്വാഗതവും ട്രഷറര്‍ സഞ്ജയ് രവീന്ദ്രന്‍ നന്ദിയും രേഖപ്പെടുത്തി.

 

Most Popular