ദോഹ: ആസ്റ്റര്‍ മെഡിക്കല്‍ സെന്ററും ഖത്തര്‍ ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന മെമ്പര്‍മാര്‍ക്കായുള്ള സ്പെഷ്യല്‍ ‘മെഡിക്കല്‍ ഡിസ്കൗണ്ട് കാര്‍ഡ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഈ പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന കൂപ്പണ്‍ ഉപയോഗിച്ച് കണ്സള്ട്ടേഷന് തികച്ചും സൗജന്യവും ഡിസ്കൗണ്ട് കാര്‍ഡിലൂടെ മരുന്ന് അല്ലാത്ത ബാക്കി എല്ലാ സര്‍വീസുകള്‍ക്കും ഇളവും ലഭിക്കും.
ഡി റിങ് റോഡിലുള്ള ആസ്റ്റര്‍ ഹോസ്പിറ്റലില്‍ നടന്ന ചടങ്ങില്‍ ആസ്റ്റര്‍ മാനേജ്മെന്റ് പ്രതിനിധികളില്‍ നിന്ന് ഖത്തര്‍ ഇന്‍കാസ് പാലക്കാട് പ്രസിഡന്റ് അബ്ദുല്‍ മജീദ് ആദ്യ കാര്‍ഡ് സ്വീകരിച്ചു. വൈസ് പ്രസിഡന്റ് താജുദ്ധീന്‍, ജനറല്‍ സെക്രട്ടറി റുബീഷ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറിമാരായ ലത്തീഫ് കല്ലായി, നിസാര്‍ പട്ടാമ്പി, ജിന്‍സ് ജോസ്, താഹിര്‍ എന്നിവര്‍ സംബന്ധിച്ചു.