Friday, June 18, 2021
Home Gulf Qatar ഇന്‍കാസ് എറണാകുളം മെറിറ്റ് അവാര്‍ഡ് ദാനവും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ഭാരവാഹികള്‍ക്ക് സ്വീകരണവും നല്‍കി

ഇന്‍കാസ് എറണാകുളം മെറിറ്റ് അവാര്‍ഡ് ദാനവും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ഭാരവാഹികള്‍ക്ക് സ്വീകരണവും നല്‍കി

ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാ കമ്മിറ്റി, ഈ വര്‍ഷത്തെ വിദ്യാഭ്യാസ മെറിറ്റ് അവാര്‍ഡ് ദാനം ഇന്‍സ്പിരേഷന്‍ 2020 സംഘടിപ്പിച്ചു. ഇന്‍കാസ് എറണാകുളം ജില്ലാ അംഗങ്ങളുടെ മക്കളില്‍ പത്താം ക്ലാസ്സും പ്ലസ്ടുവും പാസ്സായവര്‍ക്കാണ് അവാര്‍ഡ് നല്കിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച ചടങ്ങില്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഡോ. മോഹന്‍ തോമസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു.

നേരത്തേ നാട്ടിലുള്ള കുട്ടികള്‍ക്ക് കോതമംഗലം – മുവാറ്റുപുഴ മേഖലയില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് MP യും, പറവൂര്‍ മേഖലയില്‍ അഡ്വ. വി.ഡി.സതീശന്‍ MLA യും, പെരുമ്പാവൂര്‍ മേഖലയില്‍ അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി MLAയും, ആലുവ മേഖലയില്‍ അന്‍വര്‍ സാദത്ത് MLA യും അവാര്‍ഡുകള്‍ വിതരണം ചെയ്തിരുന്നു. ഇന്ത്യന്‍ എംബസ്സിയുടെ അപെക്‌സ് ബോഡികളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. മോഹന്‍ തോമസ്സിനേയും, മാനേജിംഗ് കമ്മിറ്റി മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട, ഇന്‍കാസ് മുന്‍ ജില്ലാ പ്രസിഡന്റ് കെ.വി. ബോബനെയും ചടങ്ങില്‍ ആദരിച്ചു.

ഈ വര്‍ഷത്തെ പ്രവാസി സമ്മാന്‍ അവാര്‍ഡ് ജേതാവായ ഡോ. മോഹന്‍ തോമസ്സിനെ കെ.വി. ബോബന്‍ പൊന്നാടയണിയിച്ചു. ചടങ്ങില്‍ ജില്ലാ ആക്ടിംഗ് പ്രസിഡന്റ് വി.എസ്. അബ്ദുള്‍ റഹ്മാന്‍ അദ്ധ്യക്ഷനായിരുന്നു. ഡേവിസ്സ് ഇടശ്ശേരി, ജോണ്‍ ഗില്‍ബര്‍ട്ട്, ജൂട്ടസ്സ് പോള്‍, കെ.ബി. ഷിഹാബ്, ഷെമീര്‍ പുന്നൂരാന്‍, ഷംസുദ്ദീന്‍ ഇസ്മയില്‍, പി. ആര്‍. ദിജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ആസ്റ്റര്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് അംഗങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഡിസ്‌കൗണ്ട് കാര്‍ഡുകളുടെ വിതരണം ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ റെജില്‍ ജേക്കബ്ബ് നിര്‍വ്വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷിജു കുര്യാക്കോസ്, എം.പി. മാത്യു, ജയ്‌സണ്‍ മണവാളന്‍, ടി.പി. റഷീദ്, റഷീദ് വാഴക്കാല, സാക്കിര്‍ മൈന, റിഷാദ് മൊയ്തീന്‍, ആന്റു തോമസ്സ്, ഷെമീം ഹൈദ്രോസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

 

Most Popular