Tuesday, July 27, 2021
Home Gulf Qatar ഖത്തറില്‍ കോവിഡ് മൂലം മരിച്ച മലയാളികളുടെ കുടുംബങ്ങള്‍ക്ക് ഇന്‍കാസിന്റെ കൈത്താങ്ങ്

ഖത്തറില്‍ കോവിഡ് മൂലം മരിച്ച മലയാളികളുടെ കുടുംബങ്ങള്‍ക്ക് ഇന്‍കാസിന്റെ കൈത്താങ്ങ്

ദോഹ: കോവിഡ് മൂലം ഖത്തറില്‍ മരിച്ച മലയാളികളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ കുടുംബങ്ങളെ ഏറ്റെടുക്കുമെന്ന് കോണ്‍ഗ്രസ് പ്രവാസി സംഘടനയായ ഖത്തര്‍ ഇന്‍കാസ്. ഇവരില്‍ വീടില്ലാത്തവര്‍ക്ക് വീട് വെച്ച് നല്‍കുക, സാമ്പത്തിക പ്രയാസങ്ങള്‍ തീര്‍ക്കുക തുടങ്ങി സഹായങ്ങളാണ് പദ്ധതിയിലൂടെ നടത്തുകയെന്ന് ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റ് സമീര്‍ ഏറാമല അറിയിച്ചു.

തൃശ്ശൂര്‍ ജില്ലയിലുള്ള മോഹനന്‍, കണ്ണൂര്‍ ജില്ലയിലുള്ള സിദ്ദീഖ് എന്നിവരുടെ പണി പൂര്‍ത്തിയാക്കാത്ത വീടുകള്‍ പണി പൂര്‍ത്തിയാക്കുന്നതിനു വേണ്ടി 5 ലക്ഷം രൂപ വീതം നല്‍കുന്നതിനോടൊപ്പം നിരവധി സാമ്പത്തിക പ്രയാസങ്ങളുമായി മരണമടഞ്ഞ കോഴിക്കോട് ജില്ലയിലെ കുന്നമ്മല്‍ രാജീവന്‍ എന്നയാളുടെ കടങ്ങള്‍ വീട്ടുവാന്‍ ആവശ്യമായ തുക കൂടി സംഘടന നല്‍കും.

പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ ഇന്‍കാസ് ഖത്തര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും സമീര്‍ ഏറാമല അറിയിച്ചു. ഖത്തറില്‍ നിന്നു സൗജന്യ ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍, നിയന്ത്രണങ്ങളെ തുടര്‍ന്ന് കഷ്ടതയനുഭവിക്കുന്നവര്‍ക്കുള്ള ഭക്ഷണ വിതരണ പദ്ധതി തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് കോവിഡ് ദുരിതാശ്വാസ പദ്ധതികളുടെ ഭാഗമായി ഇന്‍കാസ് ഖത്തറില്‍ നടത്തിയതെന്ന് സമീര്‍ ഏറാമല അറിയിച്ചു.

Most Popular