Thursday, September 23, 2021
Home Gulf Qatar ദോഹയില്‍ നിന്ന് ഇന്ത്യയിലേക്ക് അഞ്ച് വിമാനങ്ങള്‍ കൂടി

ദോഹയില്‍ നിന്ന് ഇന്ത്യയിലേക്ക് അഞ്ച് വിമാനങ്ങള്‍ കൂടി

ദോഹ: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ദൗത്യത്തിന്റെ അടുത്ത ഘട്ടത്തില്‍ കേരളത്തിലേക്കുള്ള അഞ്ച് വിമാനങ്ങള്‍ക്കു പുറമേ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്ക് അഞ്ച് സര്‍വീസുകള്‍ കൂടി.

മെയ് 29- ഡല്‍ഹി, അഹമ്മദാബാദ്, മെയ് 31-ശ്രീനഗര്‍/അമൃത്സര്‍, ജൂണ്‍ 3- ചെന്നൈ, ജൂണ്‍ 4-ലഖ്‌നോ എന്നിവിടങ്ങളിലേക്കാണ് പുതുതായി പ്രഖ്യാപിച്ച വിമാനങ്ങള്‍. നേരത്തേ കേരളത്തിലേക്ക് അഞ്ച് വിമാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. അതിന് പുറമേയാണ് പുതിയ വിമാനങ്ങളെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി പുറത്തുവിട്ട പട്ടികയില്‍ പറയുന്നു.

അടുത്ത ഘട്ടത്തില്‍ കേരളത്തിലേക്കുള്ള വിമാനങ്ങള്‍
1. മെയ് 29 വെള്ളി
ദോഹ- കണ്ണൂര്‍ (ഉച്ചയ്ക്ക് 01.15 ന് പുറപ്പെട്ട് രാത്രി 8ന് കണ്ണൂരെത്തും)

2. മെയ് 30 ശനി
ദോഹ-കൊച്ചി (ഉച്ചയ്ക്ക് 2.35 ന് പുറപ്പെട്ട് രാത്രി 9.30 ന് കൊച്ചിയിലെത്തും)

3. ജൂണ്‍ 03 ബുധന്‍
ദോഹ-കൊച്ചി (ഉച്ചയ്ക്ക് 2.35 ന് പുറപ്പെട്ട് രാത്രി 9.30 ന് കൊച്ചിയിലെത്തും)

4. ജൂണ്‍ 03 ബുധന്‍
ദോഹ- തിരുവനന്തപുരം (ഉച്ചയ്ക്ക് ശേഷം 3.45 ന് പുറപ്പെട്ട് രാത്രി 11ന് തിരുവനന്തപുരത്തെത്തും0

5. ജൂണ്‍ 04 വ്യാഴം
ദോഹ-കണ്ണൂര്‍ (ഉച്ചയ്ക്ക് 01.15 ന് പുറപ്പെട്ട് രാത്രി 8ന് കണ്ണൂരെത്തും)

India announces 10 additional repatriation flights from Qatar

 


 

Most Popular