Tuesday, June 15, 2021
Home Newsfeed ഇന്ത്യയിലേക്ക് വിമാനങ്ങള്‍ പറത്തുന്നത് തുടരുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ്

ഇന്ത്യയിലേക്ക് വിമാനങ്ങള്‍ പറത്തുന്നത് തുടരുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ്

ദോഹ: പല രാജ്യങ്ങള്‍ക്കും യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയിലേക്ക് യാത്രാ വിമാനങ്ങളും ചരക്കു വിമാനങ്ങളും പറത്തുന്നത് തുടരുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ്.

ഇന്ത്യക്ക് ഞങ്ങളുടെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. വെല്ലുവിളി നേരിടുന്ന ഈ സമയത്ത് മഹത്തായ ആ രാജ്യത്തോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നു. യാത്രാ വിമാനങ്ങളുടെയും ചരക്കു വിമാനങ്ങളുടെയും സര്‍വീസിലൂടെ ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന പിന്തുണ തുടരും- ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു.

നിലവില്‍ ഇന്ത്യക്കാര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്താത്ത രണ്ട് ജിസിസി രാജ്യങ്ങളില്‍ ഒന്നാണ് ഖത്തര്‍. ബഹ്‌റൈനാണ് മറ്റൊരു രാജ്യം.

Most Popular