Saturday, April 10, 2021
Home Gulf Qatar ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ വിമാന സര്‍വീസ് സാധാരണ നിലയിലാവുന്നതു വരെ തുടരും

ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ വിമാന സര്‍വീസ് സാധാരണ നിലയിലാവുന്നതു വരെ തുടരും

ദോഹ: ഖത്തറിനും ഇന്ത്യയ്ക്കും ഇടയില്‍ ആരംഭിച്ച പ്രത്യേക വിമാന സര്‍വീസ് (എയര്‍ ബബിള്‍ കരാര്‍) കാലാവധി നീട്ടിയതായി ഖത്തര്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് കരാര്‍ കാലാവധി നീട്ടിയത്.

ഒക്ടോബര്‍ 31 വരെയോ അതല്ലെങ്കില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് സാധാരണ നിലയില്‍ ആവുന്നതുവരെയോ പ്രത്യേക സര്‍വീസ് തുടരാനാണ് തീരുമാനമെന്ന് ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തിന് നല്‍കിയ കത്തില്‍ ഖത്തര്‍ സര്‍ക്കാര്‍ അറിയിച്ചു. നിലവിലുള്ള കരാര് ഈ മാസം 31 നാണ് അവസാനിക്കേണ്ടിയിരുന്നത്.

ഇന്ത്യയില്‍ നിന്നു ഖത്തറിലേക്ക് കൂടൂതല്‍ പ്രവാസികള്‍ എത്തിച്ചേരാനുള്ളത് കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു ഇടപെടലുണ്ടായത്. ആയിരക്കണക്കിന് പ്രവാസികളാണ് നിലവിലേക്ക് ഖത്തര്‍ റീഎന്‍ട്രിക്ക് വേണ്ടി അപേക്ഷ കൊടുത്ത് കാത്തിരിക്കുന്നത്.

Most Popular