Thursday, August 5, 2021
Home Newsfeed എയര്‍ ബബിള്‍ കരാറില്‍ അനിശ്ചിതത്വം; ഇന്ത്യ ഖത്തര്‍ വിമാനങ്ങള്‍ മുടങ്ങി

എയര്‍ ബബിള്‍ കരാറില്‍ അനിശ്ചിതത്വം; ഇന്ത്യ ഖത്തര്‍ വിമാനങ്ങള്‍ മുടങ്ങി

ദോഹ: എയര്‍ ബബിള്‍ കരാര്‍ പുതുക്കുന്നതിലെ അനിശ്ചിതത്വം കാരണം ഇന്ത്യ-ഖത്തര്‍ വിമാന സര്‍വീസ് മുടങ്ങി. നിലവിലെ എയര്‍ ബബിള്‍ കരാര്‍ ജൂണ്‍ 30 അര്‍ധരാത്രിവരെയായിരുന്നു. എന്നാല്‍, പുതുക്കുന്നത് അനിശ്ചിതത്വത്തിലായതോടെയാണ് ഇന്ന് പുലര്‍ച്ച മുതല്‍ ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ മുടങ്ങിയത്.

കണ്ണൂര്‍, കൊച്ചി ഉള്‍പ്പെടെ കേരളത്തിലേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോയുടെ സര്‍വീസും മുടങ്ങിയതോടെ നിരവധി മലയാളികളുടെ യാത്രയും തടസ്സപ്പെട്ടു.പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം. ഇന്ന് വൈകുന്നേരത്തോടെ പ്രശ്‌നം പരിഹരിക്കപ്പെട്ടേക്കും. വിമാന കമ്പനികളില്‍ നിന്ന് അറിയിപ്പ് കിട്ടുന്നത് വരെ പുതിയ ടിക്കറ്റുകള്‍ ഇഷ്യൂ ചെയ്യുകയോ ഉള്ളത് പുതിയ തിയ്യതിയിലേക്കു മാറ്റുകയോ ചെയാതിരിക്കണമെന്ന് ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള വിമാന വിലക്ക് നിലനില്‍ക്കുന്നതിനിടയിലും പ്രത്യേകാനുമതിയുള്ളവര്‍ക്ക് യാത്രാനുമതി നല്‍കുന്നതിനായാണ് ഇന്ത്യ ഖത്തറുമായി എയര്‍ ബബിള്‍ കരാര്‍ ഉണ്ടാക്കിയത്.
ALSO WATCH

 

Most Popular