Thursday, June 17, 2021
Home News National കോവിഡ് കാലത്ത് പ്രവാസികള്‍ക്ക് സംരക്ഷണമൊരുക്കിയ ഖത്തറിന് നന്ദി അറിയിച്ച് ഇന്ത്യ

കോവിഡ് കാലത്ത് പ്രവാസികള്‍ക്ക് സംരക്ഷണമൊരുക്കിയ ഖത്തറിന് നന്ദി അറിയിച്ച് ഇന്ത്യ

ദോഹ:കൊവിഡ് കാലത്ത് ഇന്ത്യന്‍ പ്രവാസികള്‍ക്ക് മികച്ച സംരക്ഷണമൊരുക്കിയ ഖത്തറിന് നന്ദി അറിയിച്ച് ഇന്ത്യ. ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷേഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ.എസ്.ജയ്ശങ്കര്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇന്ത്യ നന്ദി അറിയിച്ചതെന്ന് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ജയ്ശങ്കര്‍ പങ്കുവച്ചു.

ഖത്തര്‍ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ടെലഫോണ്‍ സംഭാഷണം ഊഷ്മളമായിരുന്നുവെന്നും അദ്ദേഹവുമായി നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ഉടന്‍ അവസരമൊരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഡിസംബര്‍ എട്ടിന് ഖത്തര്‍ അമീര്‍ ഷേഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ പുരോഗതികള്‍ വിലയിരുത്തിയതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Most Popular