Friday, July 23, 2021
Home Newsfeed ഇന്ത്യ ഖത്തറിനോട് പൊരുതി തോറ്റു; ആരവമുയര്‍ത്തി ഇന്ത്യന്‍ കാണികള്‍

ഇന്ത്യ ഖത്തറിനോട് പൊരുതി തോറ്റു; ആരവമുയര്‍ത്തി ഇന്ത്യന്‍ കാണികള്‍

ദോഹ: ലോക കപ്പ് യോഗ്യതാ റൗണ്ട് മല്‍സരത്തില്‍ കരുത്തരായ ഖത്തറിനെതിരേ പൊരുതിക്കളിച്ച ഇന്ത്യ ഏകപക്ഷീയമായ ഒരു ഗോളിന്(1-0) കീഴടങ്ങി. കളിയുടെ 33ാം മിനിറ്റില്‍ അബ്ദുല്‍ അസീസ് ഹാതിമാണ് ഖത്തറിന് വേണ്ടി ഗോള്‍ നേടിയത്. കളിയിലുടനീളം ഖത്തറാണ് ആധിപത്യം പുലര്‍ത്തിയതെങ്കിലും ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രിതീ സിങ് സന്ദുവിന്റെ ഗംഭീര പ്രകടനമാണ് ഇന്ത്യയെ വമ്പന്‍ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. 17ാം മിനിറ്റില്‍ രാഹുല്‍ ബെകെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനാല്‍ 10 പേരുമായാണ് തുടര്‍ന്ന് ഇന്ത്യ കളിച്ചത്.


30 ശതമാനം കാണികളുമായാണ് ഇന്ന് ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ മല്‍സരം നടന്നത്. മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരായ നിരവധി പേര്‍ കളികാണാനെത്തി. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീമിന് വലിയ പിന്തുണയാണ് ഗാലറിയില്‍ നിന്ന് ലഭിച്ചത്.


മല്‍സരത്തിന്റെ 74 ശതമാനം സമയവും ഖത്തറിന്റെ കൈയിലായിരുന്നു പന്ത്. ഇന്ത്യന്‍ പോസ്റ്റിലേക്ക് ഖത്തര്‍ 37 ഷോട്ടുകള്‍ പായിച്ചപ്പോള്‍ ഇന്ത്യക്ക് ആകെ ഒരു തവണ മാത്രമാണ് പോസ്റ്റിലേക്ക് അടിക്കാന്‍ സാധിച്ചത്.

Most Popular