Wednesday, September 22, 2021
Home Gulf Qatar ബന്ധുവിന്റെ ചതിയില്‍പ്പെട്ട് ഖത്തര്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ ദമ്പതികളുടെ കേസില്‍ വിധി 29ന്

ബന്ധുവിന്റെ ചതിയില്‍പ്പെട്ട് ഖത്തര്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ ദമ്പതികളുടെ കേസില്‍ വിധി 29ന്

ദോഹ: ബന്ധുവിന്റെ ചതിയില്‍ ലഹരിമരുന്നു കടത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട് ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ ദമ്പതികളുടെ കേസില്‍ അപ്പീല്‍ കോടതി ഈ മാസം വീണ്ടും വിധി പറയും. തിങ്കളാഴ്ച കേസില്‍ വാദം കേട്ട കോടിതി 29 ന് വിധി പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. മുംബൈ സ്വദേശികളായ ദമ്പതികള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രിം കോടതിയുടെ നിര്‍ദേശപ്രകാരമാണ് അപ്പീല്‍ കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്.

സ്വദേശി അഭിഭാഷകനായ അബ്ദുല്ല ഇസ്സ അല്‍ അന്‍സാരിയാണ് ദമ്പതികള്‍ക്കായി കോടതിയില്‍ കേസ് വാദിക്കുന്നത്. ഖത്തറില്‍ അപ്പീല്‍കോടതി വിധി പ്രഖ്യാപിച്ച കേസ് സുപ്രിം കോടതി പുനരവലോകനം ചെയ്യാന്‍ ഉത്തരവിടുന്നത് അപൂര്‍വമാണ്.

2019 ജൂലൈയില്‍ മധുവിധു ആഘോഷിക്കാനാണ് ദമ്പതികളായ മുഹമ്മദ് ഷെറീഖും ഒനിബയും ദോഹയിലെത്തിയത്. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങവെ ഇവരുടെ ബാഗില്‍ നിന്നു 4 കിലോ ഹാഷിഷ് കണ്ടെത്തുകയായിരുന്നു. നാട്ടില്‍ നിന്ന വരുമ്പോള്‍ ബന്ധു കൈമാറിയ പൊതിയില്‍ നി്ന്നാണ് മയക്കുമരുന്ന് ലഭിച്ചത്. ഗര്‍ഭിണിയായിരിക്കെ ഒനിബയെ ബന്ധു നിര്‍ബന്ധിച്ച് മധുവിധുവിനായി ദോഹയില്‍ എത്തിക്കുകയായിരുന്നു. തന്റെ വിവാഹ സമ്മാനമാണ് ഇതെന്ന് പറഞ്ഞായിരുന്നു ദമ്പതികളെ ബന്ധു കെണിയില്‍ വീഴ്ത്തിയത്.

സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഖത്തര്‍ കീഴ്ക്കോടതിയാണ് ഇരുവര്‍ക്കും 10 വര്‍ഷം വീതം തടവും 3 ലക്ഷം റിയാല്‍ വീതവും പിഴയും വിധിച്ചത്. തുടര്‍ന്ന് ഇരുവരുടെയും ബന്ധുക്കള്‍ നാട്ടില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ നിരപരാധിത്വം വെളിപ്പെട്ടിരുന്നു. ഖത്തറിലെ ഇന്ത്യന്‍ എംബസി വഴി നടത്തി ഇടപെടലിലാണ് കേസില്‍ വീണ്ടും വിചാരണയ്ക്ക് വഴിതുറന്നത്.

Most Popular