ദോഹ: ബന്ധുവിന്റെ ചതിയില്‍ കുടുങ്ങി ലഹരി മരുന്ന് കേസില്‍ ഖത്തര്‍ ജയിലില്‍ കുടുങ്ങിയ ഇന്ത്യന്‍ ദമ്പതികള്‍ മോചിതരായി. മുംബൈ സ്വദേശികളായ ഒനിബയും ഷാരിഖ് ഖുറൈഷിയുമാണ് മോചിതരായരായത്. മാര്‍ച്ച് 29ന് കേസില്‍ ഇവരെ വെറുതെ വിടാന്‍ ഖത്തര്‍ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, രേഖകള്‍ തയ്യാറാവാത്തതിനാല്‍ ഇവര്‍ ജയിലില്‍ തുടരുകയായിരുന്നു. ഈ കേസില്‍ സജീവമായി ഇടപെട്ട പ്രമുഖ അഭിഭാഷകന് അഡ്വ. നിസാര്‍ കോച്ചേരിയാണ് ഇക്കാര്യം അറിയിച്ചത്.
അഡ്വ നിസാര്‍ കോച്ചേരിക്കും ഇന്ത്യയിലേയും ഖത്തറിലേയും അധികൃതര്‍ക്കും ഷാരിഖിന്റെ പിതാവ് മുഹമ്മദ് ഷരീഫ് ഖുറൈശി നന്ദി അറിയിച്ചു. ജയിലില്‍ വച്ച് പിറന്ന ഇവരുടെ കുട്ടിയുടെ പാസ്പോര്‍ട്ട് ശരിയായിട്ടുണ്ട്. ജയില്‍ മോചിതരാകുന്ന കുടുംബത്തെ ഡീപോര്ട്ടേഷന് സെന്ററിലേക്കാണ് മാറ്റുക. ഞായറാഴ്ചയോ തിങ്കളാഴ്ചയോ നാട്ടിലേക്ക് പോകുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ALSO WATCH