Monday, May 10, 2021
Home Newsfeed ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ ക്യാമ്പ് നാളെ ഏഷ്യന്‍ ടൗണില്‍

ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ ക്യാമ്പ് നാളെ ഏഷ്യന്‍ ടൗണില്‍

ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് നാളെ ഏഷ്യന്‍ ടൗണില്‍ നടക്കും. ഏഷ്യന്‍ ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട്, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കായുള്ള ക്യാമ്പ് ഐസിബിഎഫുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്.

ഏഷ്യന്‍ ടൗണ്‍, ആംഫിതിയേറ്റര്‍ ടിക്കറ്റ് കൗണ്ടറിനടുത്താണ് ക്യാമ്പ്. രാവിലെ 10 മമുതല്‍ ഉച്ചക്ക് 12 വരെ സേവനം ലഭിക്കും. രാവിലെ 8 മുതല്‍ ഐസിബിഎഫ്. വോളന്റിയര്‍മാര്‍ സഹായ സന്നദ്ധരായി സ്ഥലത്തുണ്ടാകും സേവനമാവശ്യമുള്ളവര്‍ കണിശമായ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കണം..

Most Popular