Thursday, June 17, 2021
Home Gulf ഖത്തറിലെ ഇന്ത്യന്‍ എംബസി അപെക്‌സ് സംഘടനകളുടെ തെരഞ്ഞെടുപ്പ് നീട്ടി

ഖത്തറിലെ ഇന്ത്യന്‍ എംബസി അപെക്‌സ് സംഘടനകളുടെ തെരഞ്ഞെടുപ്പ് നീട്ടി

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അപെക്‌സ് സംഘടനകളുടെ തെരഞ്ഞെടുപ്പ് രണ്ടാഴ്ചത്തേക്ക് നീട്ടിവച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. ഈ മാസം 26നാണ് അപെക്‌സ് സംഘടനകളുടെ തെരഞ്ഞെടുപ്പ് നടത്താനിരുന്നത്.

ഡിസംബര്‍ 23 മുതല്‍ 27 വരെ ഐ.ഒ.എസ്സിന്റെ ആപ്‌സ്റ്റോറുകളുടെ ആഗോള വാര്‍ഷിക നവീകരണജോലികള്‍ നടക്കുന്നതിനാല്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പിനായി ഐ.ഒ.എസ്സിന്റെ ഡിജിപോള്‍ ആപ്പിന്റെ അനുമതി വൈകുന്നതാണ് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ കാരണമെന്നാണ് സംഘടനകള്‍ക്ക് ഇന്ത്യന്‍ എംബസി നല്‍കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്.

കൊവിഡ് സാഹചര്യമായതിനാലാണ് ഇത്തവണ ഓണ്‍ലൈന്‍ വോട്ടെടുപ്പ് നടത്തുന്നത്. എംബസിയുടെ നാല് എപ്പെക്‌സ് സംഘടനകളില്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ (ഐസിസി), ഇന്ത്യന്‍ കമ്യൂണിറ്റി ബനവലന്റ് ഫോറം (ഐസിബിഎഫ്), ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ (ഐഎസ്സി) എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Most Popular