Tuesday, April 13, 2021
Home Gulf Qatar ടെലഫോണ്‍ സംവിധാനം നിര്‍ത്തലാക്കി; ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ സര്‍വീസിന് ഇനി മുതല്‍ ഓണ്‍ലൈന്‍ അപ്പോയിന്‍മെന്റ്

ടെലഫോണ്‍ സംവിധാനം നിര്‍ത്തലാക്കി; ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ സര്‍വീസിന് ഇനി മുതല്‍ ഓണ്‍ലൈന്‍ അപ്പോയിന്‍മെന്റ്

ദോഹ: എംബസി നല്‍കുന്ന കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് ഖത്തര്‍ ഇന്ത്യന്‍ എംബസി ഓണ്‍ലൈന്‍ അപ്പോയിന്‍മെന്റ് സേവനം ആരംഭിച്ചു. നിലവിലുള്ള ടെലഫോണ്‍ അപ്പോയിന്‍മെന്റ് സംവിധാനം നിര്‍ത്തലാക്കി. ജൂണ്‍ 1 മുതല്‍ അടിയന്തര കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനമാണ് ഉപയോഗിക്കേണ്ടത്.

ടെലഫോണ്‍ സംവിധാനം വഴി മെയ് 31 വരെ അനുവദിച്ച അപ്പോയിന്‍മെന്റുകള്‍ നിലനില്‍ക്കും. മെയ് 31ന് ശേഷമുള്ള അപ്പോയിന്‍മെന്റുകള്‍ റദ്ദാകും. ടെലഫോണ്‍ സംവിധാനത്തില്‍ മെയ് 31ന് ശേഷമുള്ള അപ്പോയിന്‍മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈനില്‍ പുതിയ അപ്പോയിന്‍മെന്റ് എടുക്കണം.

അപ്പോയിന്‍മെന്റിന് അപേക്ഷിക്കുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക

1. കോണ്‍സുലാര്‍ സര്‍വീസിന് അപ്പോയിന്‍മെന്റ് എടുക്കുന്നവര്‍ പ്രസ്തുത സേവനത്തിന് മാത്രമേ അത് ഉപയോഗിക്കാന്‍ പാടുള്ളു.

2. ഓരോ അപേക്ഷകനും പ്രത്യേകം അപ്പോയിന്‍മെന്റ് എടുക്കണം. കുടുംബത്തിനോ ഗ്രൂപ്പിനോ അപ്പോയിന്‍മെന്റ് തേടുന്നവര്‍ ഒരോരുത്തര്‍ക്കും പ്രത്യേകം അപ്പോയിന്‍മെന്റ് എടുക്കണം.

3. വിസ/ഒസിഐ, പാസ്‌പോര്‍ട്ട്, കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാനുള്ള സമയം രാവിലെ 9.15 മുതല്‍ ഉച്ചയ്ക്ക് 12.15 വരെയാണ്. (ഞായര്‍ മുതല്‍ വ്യാഴം വരെ)

4. പരമാവധി 2 മാസം മുമ്പ് വരെ അപ്പോയിന്‍മെന്റ് ബുക്ക് ചെയ്യാം

5. വിസ/പാസ്‌പോര്‍ട്ട്/ഒസിഐ/ മറ്റ് സേവനങ്ങള്‍ തുടങ്ങിയവയുടെ കോണ്‍സുലാര്‍ രേഖകള്‍ സ്വീകരിക്കാനുള്ള സമയം വൈകീട്ട് 4 മുതല്‍ 5.15വരെയാണ്(ഞായര്‍ മുതല്‍ വ്യാഴം വരെ). രേഖകള്‍ സ്വീകരിക്കുന്നതിന് മുന്‍കൂര്‍ അപ്പോയിന്‍മെന്റ് എടുക്കണം. രേഖകള്‍ സമര്‍പ്പിക്കുന്ന സമയത്ത് നല്‍കുന്ന റസീപ്റ്റ് കൊണ്ടുവരണം

6. നിക്ഷിപ്ത താല്‍പര്യക്കാര്‍ ഓണ്‍ലൈന്‍ അപ്പോയിന്‍മെന്റ് സംവിധാനം ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് യഥാര്‍ത്ഥ അപേക്ഷകര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഒരേയാള്‍ തന്നെ ഒന്നിലധികം ബുക്കിങ് നടത്തുന്നത് ഒഴിവാക്കാന്‍ ആവശ്യമായ സാങ്കേതിക പരിശോധന ഓണ്‍ലൈന്‍ സവിധാനത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

7. അടിയന്തര സേവനങ്ങള്‍ക്ക് അപ്പോയിന്‍മെന്റിന് അപേക്ഷിക്കാം. അപേക്ഷ അംഗീകരിച്ചാല്‍ ഇമെയില്‍ വഴി അറിയിപ്പ് ലഭിക്കും.

ഓണ്‍ലൈന്‍ അപ്പോയിന്‍മെന്റുകള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക ചെയ്യുക

Indian embassy qatar started online appointment system for consular services


 

Most Popular