Saturday, May 15, 2021
Home Newsfeed ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മുന്‍ഗണനാ പാക്കേജുമായി ഖത്തര്‍ ഇന്ത്യന്‍ എംബസി

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മുന്‍ഗണനാ പാക്കേജുമായി ഖത്തര്‍ ഇന്ത്യന്‍ എംബസി

ദോഹ: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അപ്പോയിന്‍മെന്റുകളില്‍ മുന്‍ഗണന നല്‍കുന്ന സംവിധാനത്തിന് ഖത്തറിലെ ഇന്ത്യന്‍ എംബസി തുടക്കമിട്ടു. കോവിഡിനെതിരേ അക്ഷീണം പ്രയത്‌നിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരോടുള്ള നന്ദി സൂചകമായാണ് ഈ സംവിധാനം. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എംബസി വെബ്‌സൈറ്റ് വഴി മുന്‍ഗണനാ അപ്പോയിന്‍മെന്റിന് വേണ്ടി അപേക്ഷിക്കാമെന്ന് അധികൃതര്‍ ട്വിറ്ററില്‍ അറിയിച്ചു.

തങ്ങള്‍ക്ക് സൗകര്യപ്രദമായ സമയത്തും തിയ്യതിയിലും അപ്പോയിന്‍മെന്റ് ലഭിക്കാന്‍ ഈ സംവിധാനം വഴി സാധിക്കും. രജിസ്റ്റര്‍ ചെയ്ത മെയിലില്‍ അപ്പോയിന്‍മെന്റ് കണ്‍ഫര്‍മേഷന്‍ ലഭിക്കും.

Most Popular