Friday, April 23, 2021
Home Gulf Qatar ഖത്തറിലെ ഇന്ത്യന്‍ എംബസി ഞായറാഴ്ച്ച ഗാന്ധി കഥ ലൈവ് സ്ട്രീം ചെയ്യും

ഖത്തറിലെ ഇന്ത്യന്‍ എംബസി ഞായറാഴ്ച്ച ഗാന്ധി കഥ ലൈവ് സ്ട്രീം ചെയ്യും

ദോഹ: ഗാന്ധിയന്‍ ജീവിതരീതി വിവരിക്കുന്ന ഗാന്ധി കഥ(മഹാത്മാ ഗാന്ധിയുടെ കഥ) ഖത്തര്‍ ഇന്ത്യന്‍ എംബസി ലൈവ് സ്ട്രീം ചെയ്യും. പ്രമുഖ ഗാന്ധിയന്‍ ഡോ. ശോഭന രാധാകൃഷ്ണയാണ് പരിപാടി അവതരിപ്പിക്കുന്നത്. ഖത്തറിലെ പ്രേക്ഷകര്‍ക്കായി ന്യൂഡല്‍ഹിയില്‍ നിന്നാണ് പരിപാടി ലൈവ് സംപ്രേക്ഷണം ചെയ്യുന്നത്.

ഇന്ത്യന്‍ എംബസിയുടെ ഫേസ്ബുക്ക് പേജിലും യുട്യൂബ് ചാനലിലും പരിപാടി കാണാം. സാഹിത്യം, സാമൂഹിക സേവനം, ഗാന്ധിയന്‍ ചിന്തകളുടെ പ്രചാരണം എന്നിവയിലൂടെ ലോക തലത്തില്‍ തന്നെ അറിയപ്പെടന്ന ഗാന്ധിയനാണ് ഡോ. ശോഭന രാധാകൃഷ്ണയെന്ന് ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു.

Most Popular