Saturday, July 24, 2021
Home Gulf Qatar ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് മടങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് മടങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ദോഹ: ഇന്ത്യയില്‍ നിന്നു ഖത്തറിലേക്ക് തിരിച്ചു വരുന്നതിന് നാളെ മുതല്‍ കേരളത്തില്‍ നിന്നുള്‍പ്പെടെ വിമാന സര്‍വീസ് ആരംഭിക്കുകയാണ്. ഖത്തര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു അനുമതി ലഭിച്ചവര്‍ക്ക് മാത്രമാണ് രാജ്യത്തേക്ക് തിരിച്ചുവരാന്‍ അനുമതിയുള്ളത്.

ഖത്തര്‍ പോര്‍ട്ടലില്‍ ബുക്ക് ചെയ്യേണ്ടത് ആര്
ഈ ലിങ്കില്‍ കയറിയാണ് ഖത്തര്‍ പോര്‍ട്ടലില്‍ ബുക്ക് ചെയ്യേണ്ടത്. ജോലിചെയ്യുന്ന കമ്പനിയോ ഏതെങ്കിലും സ്‌പോണ്‍സര്‍ക്ക് കീഴില്‍ ഗാര്‍ഹിക ജോലികള്‍ ഉള്‍പെടെ ചെയ്യുന്നവരോ ആണെങ്കില്‍ സ്‌പോണ്‍സറാണ് ജീവനക്കാരനെ തിരിച്ചെത്തിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യേണ്ടത്. അതേസമയം, സ്വന്തം സ്‌പോണ്‍സര്‍ഷിപ്പിലുള്ള ഭാര്യയെയോ മക്കളെയോ മറ്റുള്ളവരെയോ കൊണ്ടുവരുന്നതിന് സ്വന്തമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ്
ഇന്ത്യയില്‍ ആഗസ്ത് 18 മുതല്‍ 31 വരെ ഖത്തര്‍ എയര്‍വെയ്‌സ്, എയര്‍ ഇന്ത്യ എക്‌സപ്രസ്, ഇന്‍ഡിഗോ വിമാന കമ്പനികള്‍ക്കാണ് ഖത്തറിലേക്ക് സര്‍വീസ് നടത്താന്‍ അനുമതിയുള്ളത്. ഖത്തര്‍ എയര്‍വേയ്സിന്റെ യാത്രക്കാര്‍ക്ക് ഇന്ത്യയിലെ ഐസിഎംആര്‍ അംഗീകൃത സര്‍ക്കാര്‍, സ്വകാര്യ കോവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നും യാത്രക്ക് 96 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇത് വിമാന കമ്പനിയുടെ നിബന്ധനയാണ്. ഖത്തറിലെത്തിയാലുള്ള ക്വാറന്റീന്‍ വ്യവസ്ഥയുമായി ഇതിന് ബന്ധമില്ല. കുടുംബത്തിനൊപ്പമാണ് വരുന്നതെങ്കില്‍ 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വേണ്ട. ഇന്ത്യയില്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ മറ്റ് വിമാനങ്ങളില്‍ എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. നിലവില്‍ എയര്‍ ഇന്ത്യയോ ഇന്‍ഡിഗോയോ ഖത്തറിലേക്കുള്ള യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിഷ്‌കര്‍ഷിച്ചിട്ടില്ല.

ക്വാറന്റീന്‍ വ്യവസ്ഥകള്‍

ഖത്തറില്‍ എത്തിയാല്‍ ദോഹവിമാനത്താവളത്തില്‍ വെച്ച് തന്നെ എല്ലാവരെയും കോവിഡ് പരിശോധന നടത്തിയാണ് ഐസൊലേഷനിലേക്കോ ഹോട്ടല്‍ ക്വാറന്‍ന്റീനിലേക്കോ അയക്കുക. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിലവില്‍ ഒരാഴ്ചത്തെ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ഡിസ്‌കവര്‍ ഖത്തര്‍ വഴിയാണ് ക്വാറന്റീന്‍ ബുക്ക് ചെയ്യേണ്ടത്. 55 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, അവയവ ശസ്ത്രക്രിയ, നട്ടെല്ല് മാറ്റിവെയ്ക്കല്‍ എന്നിവക്ക് വിധേയമായവര്‍, ഇമ്യൂണോസപ്രസീവ് തെറാപ്പി എടുത്തവര്‍, ഹൃദയ സംബന്ധമായ രോഗമുള്ളവര്‍, ആസ്തമ, അര്‍ബുദ രോഗികള്‍, വൃക്ക തകരാര്‍ ഉള്ളവര്‍, ഗുരുതരമായ കരള്‍ രോഗമുള്ളവര്‍, അവയവം മുറിച്ചുമാറ്റിയവര്‍, അപസ്മാരമുള്ളവര്‍, പ്രമേഹമുള്ളവര്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍, മാനസിക, സൈക്യാട്രിക് ചികിത്സയിലുള്ളവര്‍, ക്ലസ്‌ട്രോഫോബിയ ഉള്ളവര്‍, പ്രമേഹത്തെ തുടര്‍ന്ന് കാല്‍പാദത്തിന് ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ (ഡയബറ്റിക് ഫൂട്ട്), ഗര്‍ഭിണികള്‍, 5 വയസില്‍ താഴെ പ്രായമുള്ള കുട്ടികളുമായി എത്തുന്ന അമ്മമാര്‍, അംഗപരിമിതിയുള്ളവര്‍, അംഗപരിമിതിയുള്ള കുട്ടികളും അവരുടെ അമ്മമാരും, യാത്രക്ക് 10 ദിവസം മുമ്പ് അടുത്ത ബന്ധുക്കള്‍ ആരെങ്കിലും മരിച്ചിട്ടുള്ളവര്‍ എന്നിവര്‍ക്ക്് ഹോം ക്വാറന്റീനില്‍ പോകാവുന്നതാണ്. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരാണെങ്കില്‍ അത് സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാകും. ഹോട്ടല്‍ ക്വാറന്റീന്‍ ആവശ്യമുള്ളവര്‍ ഡിസ്‌കവര്‍ ഖത്തര്‍ എന്ന വെബ്സൈറ്റ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്.

ആവശ്യമായ രേഖകള്‍

1. ആറ് മാസത്തില്‍ കുറയാത്ത കാലാവധിയുള്ള പാസ്പോര്‍ട്ട്.
2. ആഭ്യന്തര മന്ത്രാലയത്തിന്റെ എക്സപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റ് 3. ഖത്തര്‍ ഐഡി
4. ഹോട്ടല്‍ ബുക്കിങ് രേഖ,
4. ഖത്തര്‍ എയര്‍വെയ്സ് യാത്രക്കാരന്‍ ആണെങ്കില്‍ കോവിഡ് നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ്
5. ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത മൊബൈല്‍
6. ഖത്തര്‍ സിം കാര്‍ഡ് (നിലവില്‍ കേരളത്തിലെ മിക്ക വിമാനത്താവളങ്ങളിലും ഖത്തര്‍ സിം കാര്‍ഡ് സൗജന്യമായി ലഭിക്കുന്നുണ്ട്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും സിം വാങ്ങാവുന്നതാണ്)

Most Popular