Thursday, June 17, 2021
Home Gulf ഖത്തര്‍ ദേശീയ ദിനാഘോഷം; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ആശംസകള്‍ അറിയിച്ചു

ഖത്തര്‍ ദേശീയ ദിനാഘോഷം; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ആശംസകള്‍ അറിയിച്ചു

ദോഹ: ഖത്തര്‍ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ ആശംസകള്‍ അറിയിച്ചു. ഈ മാസമാവസാനത്തോടെ ഖത്തര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് വിദേശകാര്യ മന്ത്രി ഖത്തര്‍ നേതൃത്വത്തിനും ജനതക്കും ആശംസകള്‍ നേര്‍ന്നത്. തന്റെ ഔദ്യോഗിക ട്വിറ്ററിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Most Popular