Sunday, June 13, 2021
Home Gulf Qatar ഖത്തറില്‍ നിന്നുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ജൂണ്‍ 7ന് പറന്നേക്കും; കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും വിമാനം...

ഖത്തറില്‍ നിന്നുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ജൂണ്‍ 7ന് പറന്നേക്കും; കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും വിമാനം ചാര്‍ട്ടര്‍ ചെയ്യുമെന്ന് കെഎംസിസി

ദോഹ: നാട്ടിലേക്കു മടങ്ങുന്ന പ്രവാസികളുമായി ഖത്തറില്‍ നിന്നുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ജൂണ്‍ 7ന് പറന്നേക്കും. കോഴിക്കോട്, കൊച്ചി, കണ്ണൂര്‍, തിരുവനന്തപുരം ഉള്‍പ്പെടെ കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും വിമാനം ചാര്‍ട്ടര്‍ ചെയ്യാന്‍ പദ്ധതിയുള്ളതായി ഖത്തര്‍ കെഎംസിസി പ്രസിഡന്റ് എസ്എഎം ബഷീര്‍ പറഞ്ഞു. ഏറെക്കുറെ ജൂണ്‍ 7 മുതല്‍ തന്നെ സര്‍വീസ് ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള അനുമതി ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള അന്തിമ അംഗീകാരത്തിനായി കാത്തുനില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് 16,000 അപേക്ഷകള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. ദിവസം നാല് വിമാനത്താവളങ്ങളിലേക്കും ഓരോ വിമാനം വീതമാണ് ലക്ഷ്യമിടുന്നത്. അപേക്ഷകള്‍ സൂക്ഷ്മ പരിശോധന നടത്തിവരികയാണ്. 2,000 ഡ്യൂപ്ലിക്കേറ്റ് അപേക്ഷകള്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ വിമാന കമ്പനിയുമായി സഹകരിച്ചാണ് സര്‍വീസ് നടത്തുക. കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോഴിക്കോട്ടേക്കാണ് ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത്. കൊച്ചിയിലേക്കും അത്ര തന്നെ ആവശ്യക്കാരുണ്ട്. കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്. പ്രയാസമനുഭവിക്കുന്നവരെയും അത്യാവശ്യക്കാരെയും ലക്ഷ്യമിട്ടാണ് ചാര്‍ട്ടേഡ് വിമാനസര്‍വീസ് ഏര്‍പ്പെടുത്തുന്നത്. വിസയുള്ളവരും ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാത്തവരും ഇപ്പോള്‍ യാത്രയ്ക്ക് ശ്രമിക്കരുത്. അത്തരക്കാര്‍ സാധാരണ വിമാന സര്‍വീസ് ആരംഭിക്കുന്നതുവരെ കാത്തിരിക്കണമെന്ന് എസ്എഎം ബഷീര്‍ പറഞ്ഞു.

Indian forum likely to start chartered flights to Kerala from June 7


 

Most Popular