Wednesday, September 22, 2021
Home Newsfeed സ്വാതന്ത്ര്യാനന്തര മാധ്യമരംഗം: വെല്ലുവിളികളും അതിജീവനവും- ഇന്ത്യന്‍ മീഡിയാ ഫോറം വെബിനാര്‍

സ്വാതന്ത്ര്യാനന്തര മാധ്യമരംഗം: വെല്ലുവിളികളും അതിജീവനവും- ഇന്ത്യന്‍ മീഡിയാ ഫോറം വെബിനാര്‍

ദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച്ഇന്ത്യന്‍ മീഡിയ ഫോറം ആഗസ്ത് 20ന് വെള്ളിയാഴ്ച്ച രാത്രി 7 ന് വെബിനാര്‍ സംഘടിപ്പിക്കുന്നു. ‘സ്വാതന്ത്ര്യാനന്തര മാധ്യമരംഗം: വെല്ലുവിളികളും അതിജീവനവും’ എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന വെബിനാര്‍ ഡോ :ശശി തരൂര്‍ എംപി ഉത്ഘാടനം ചെയ്യും.

24 ചാനല്‍ മുന്‍ അസി. എക്‌സിക്യുട്ടീവ് എഡിറ്റര്‍ ഡോ :അരുണ്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. നോര്‍ക്ക ഡയറക്ടര്‍മാരായ സി വി റപ്പായി, ജെ കെ മേനോന്‍, ഐസിസി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, ഐസിബിഎഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, ഐഎസ്‌സി പ്രസിഡന്റ് ഡോ. മോഹന്‍ തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. പൊതുജന പങ്കാളിത്തത്തോടെ സൂം മീറ്റിങ്ങിലൂടെയാണ് പരിപാടി നടക്കുക.

 

Most Popular