Wednesday, August 4, 2021
Home Newsfeed രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ കൈമാറുന്നതിന് വേണ്ടിയുള്ളതാണെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി

രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ കൈമാറുന്നതിന് വേണ്ടിയുള്ളതാണെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി

ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസി വെബ്‌സൈറ്റില്‍ ഏര്‍പ്പെടുത്തിയ രജിസ്‌ട്രേഷന്‍ ലിങ്ക് സംബന്ധിച്ച് വിശദീകരണം. രജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ലെന്നും വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് എംബസിയില്‍ നിന്നുള്ള വിവരങ്ങള്‍, പരിപാടികള്‍ സംബന്ധിച്ചുള്ള അറിയിപ്പുകള്‍ എന്നിവ കൃത്യമായി ലഭിക്കുമെന്ന് ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

യാതൊരു വിശദീകരണമവുമില്ലാതെ ഇന്നലെ ഇന്ത്യന്‍ എംബസി രജിസ്‌ട്രേഷന്‍ ലിങ്ക് ട്വീറ്റ് ചെയ്തത് പ്രവാസികള്‍ക്കിടയില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇത് യാത്രക്കാര്‍ക്കു വേണ്ടിയുള്ള നിര്‍ബന്ധ രജിസ്‌ട്രേഷനാണോ എന്ന് പലരും സംശയമുന്നയിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് എംബസി വിശദീകരണം.

ALSO WATCH

Most Popular