Friday, July 23, 2021
Home Newsfeed ഖത്തറിലെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പുതിയ മാനേജിങ് കമ്മിറ്റിയെ പ്രഖ്യാപിച്ചു

ഖത്തറിലെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പുതിയ മാനേജിങ് കമ്മിറ്റിയെ പ്രഖ്യാപിച്ചു

ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് കീഴിലെ അപെക്‌സ് സംഘടനയായ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍(ഐഎസ്‌സി) പുതിയ മാനേജിങ് കമ്മിറ്റിയെയും ഉപദേശ സമിതിയെയും പ്രഖ്യാപിച്ചു. ജനുവരി 7ന് ഓണ്‍ലൈന്‍ വഴി നടന്ന വോട്ടെടുപ്പിലാണ് കമ്മിറ്റി പ്രതിനിധികള്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപ്ക മിത്തല്‍ ആണ് ഐഎസ്‌സി പാട്രണ്‍. ഡിഫന്‍സ് അറ്റാഷെ മോഹന്‍ അത്‌ല കോഓഡിനേറ്റിങ് ഓഫിസറാണ്.

ഐഎസ്‌സി മാനേജിങ് കമ്മിറ്റി അംഗങ്ങളും ചുമതലകളും
1. ഡോ. മോഹന്‍ തോമസ്-പ്രസിഡന്റ് (ഓവറോള്‍ കോഓഡിനേറ്റര്‍)
2. ഷെജി വലിയകത്ത്-വൈസ് പ്രസിഡന്റ് (മെംബര്‍ഷിപ്പ്, ഓഫിസ് വികസനം ആന്റ് സ്പോണ്‍സര്‍ഷിപ്പ്, ഖത്തര്‍ ഷൂട്ടിങ്)
3. ടി എസ് ശ്രീനിവാസ്-ജനറല്‍ സെക്രട്ടറി (ടെന്നീസ്, ക്രിക്കറ്റ്, സ്‌കൂള്‍ ഗെയിംസ്)
4. റുഖിയ പച്ചീസ – സാമ്പത്തിക കാര്യ മേധാവി (ഗോള്‍ഫ്, ലേഡീസ് ഗെയിംസ്, ട്രെക്കിങ്)
5. രാജേഷ് കണ്ണന്‍- ജോയിന്റ് സെക്രട്ടറി (യോഗ ആന്റ് ഫിറ്റനസ്, വാട്ടര്‍ സ്‌പോര്‍ട്‌സ്, സ്വിമ്മിങ്)
6. ജോണ്‍ ദേസ (ഫുട്ബോള്‍, ഹോക്കി ആന്റ് കാരം)
7. യവാര്‍ അലി (വോളിബോള്‍, ബാസ്‌കറ്റ് ബോള്‍)
8. സഫീറു റഹ്‌മാന്‍ (ബാഡ്മിന്റണ്‍, ഫുട്‌ബോള്‍, സ്വ്കാഷ്, കമ്പവലി, പഞ്ച ഗുസ്തി)
9. വര്‍ക്കി ബോബന്‍ (ടേബിള്‍ ടെന്നീസ്, ബാഡ്മിന്റണ്‍, ചെസ്)
10. അനില്‍ ബോലൂര്‍ (ത്രോബോള്‍, ക്രിക്കറ്റ്, സൈക്ലിങ്)
11. ശിവാനി (ക്രിക്കറ്റ്, സ്‌കൂള്‍ ഗെയിംസ്)

ഉപദേശക സമിതി അംഗങ്ങള്‍

1. കുഞ്ഞു മരക്കാര്‍ മുഹമ്മദ് ഈസ-ചെയര്‍മാന്‍(ഓവറോള്‍ കോഓഡിനേഷന്‍)
2. സിപ്പി ജോസ് (ഫുട്‌ബോള്‍, ബാഡ്മിന്റണ്‍, ഹോക്കി, റൈഫിള്‍ ഷൂട്ടിങ്)
3. നിഷ അഗര്‍വാള്‍ (യോഗ ആന്റ് ഫിറ്റ്നസ്, ഗോള്‍ഫ് ആന്റ് ഫുട്ബോള്‍)
4. പര്‍വേസ് ഖാന്‍ (ക്രിക്കറ്റ്)
5. സിറില്‍ ആനന്ദ് (ഗോള്‍ഫ്, ക്രിക്കറ്റ്)
6. സഞ്ജയ് ജെയിന്‍ (ഗോള്‍ഫ്, ക്രിക്കറ്റ്)
7. ഡോ. മണികണ്ഠന്‍ (ക്രിക്കറ്റ്, ഫുട്ബോള്‍, ചെസ്, കാരം, ബാഡ്മിന്റന്‍)

ഇന്ത്യന്‍ സമൂഹത്തിന്റെ കായിക മേഖലയിലെ വികസനത്തിന് വേണ്ടി ഊര്‍ജിതമായ പ്രവര്‍ത്തനം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. യോഗ കുറേക്കൂടി ജനകീയമാക്കും. ഖത്തറിലെ വരാനിരിക്കുന്ന അന്താരാഷ്ട്ര കായിക മല്‍സരങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Most Popular