Tuesday, May 18, 2021
Home Ediotrs Pick ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിന്‍ ഖത്തര്‍ അംഗീകരിച്ചോ? വിശദ വിവരങ്ങള്‍ അറിയാം

ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിന്‍ ഖത്തര്‍ അംഗീകരിച്ചോ? വിശദ വിവരങ്ങള്‍ അറിയാം

ദോഹ: ഇന്ത്യയില്‍ നല്‍കുന്ന കോവിഷീല്‍ഡ് വാക്‌സിന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയതായി വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ലെങ്കിലും ആരോഗ്യ മന്ത്രാലയത്തിന്റെ ഇത് സംബന്ധമായ ഔദ്യോഗിക ഇമെയിലില്‍ ബന്ധപ്പെട്ടവര്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന് അംഗീകാരമുണ്ടെന്ന മറുപടി ലഭിച്ചിട്ടുണ്ടെന്ന് ഖത്തറിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയായ ഗോമുസാഫിര്‍ ജനറല്‍ മാനേജര്‍ ഫിറോസ് നാട്ടു ഗള്‍ഫ് മലയാളിയെ അറിയിച്ചു.

കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ [email protected] എന്ന ഇമെയിലില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അയച്ച് അംഗീകാരം നേടിയിരിക്കണം. പാസ്‌പോര്‍ട്ട് കോപ്പിയും, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുമാണ് അംഗീകാരത്തിനായി ഇമെയിലില്‍ അയക്കേണ്ടത്. വാക്‌സിന് വേണ്ടി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആധാര്‍ കാര്‍ഡോ മറ്റോ നല്‍കുന്നതിന് പകരം പാസ്‌പോര്‍ട്ട് വച്ച് തന്നെ രജിസ്റ്റര്‍ ചെയ്യണമെന്ന് ഫിറോസ് നാട്ടു പറഞ്ഞു. കാരണം, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലെ പേരും പാസ്‌പോര്‍ട്ടിലെ പേരും വ്യത്യാസമുണ്ടെങ്കില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കാന്‍ പ്രയാസമായിരിക്കും.

moph approval letter
കോവിഷീല്‍ഡ് വാക്‌സിന് അംഗീകാരമുണ്ടെന്നറിയിക്കുന്ന ആരോഗ്യമന്ത്രാലയത്തിന്റെ ഇമെയില്‍

രാജ്യത്ത് ഉപയോഗിക്കുന്ന ഫൈസര്‍ ബയോണ്‍ടെക്, മൊഡേണ എന്നീ വാക്സിനുകള്‍ക്ക് പുറമേ അസ്ട്രാസെന്‍ക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ കോവിഡ് വാക്‌സിനുകള്‍ക്കും ഖത്തര്‍ ഇതിനകം അംഗീകാരം നല്‍കിയിട്ടുണ്ട്.

വാക്സിന്‍ സ്വീകരിച്ചയാളുടെ പേര്, വാക്സിന്റെ ഓരോ ഡോസും എടുത്ത തിയ്യതി, ഏത് തരം വാക്സിന്‍, വാക്സിന്റെ ലോട്ട് നമ്പര്‍, വാക്സിനേഷന്‍ അധികൃതരുടെ ഔദ്യോഗിക ലോഗോയും സീലും തുടങ്ങിയ വിവരങ്ങള്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടായിരിക്കണമെന്ന് ഇത് സംബന്ധിച്ച് വിമാന കമ്പനികള്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ നേരത്തേ അറിയിച്ചിരുന്നു. വാക്സിന്‍ സ്വീകരിച്ച് രാജ്യത്തെത്തുന്നവര്‍ ഖത്തര്‍ വിമാനത്താവളത്തില്‍ കോവിഡ് പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണം.ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസും ഉണ്ടായിരിക്കണം.
ALSO WATCH

Most Popular