Sunday, September 26, 2021
Home News Kerala ദോഹയില്‍ നിന്ന് കേരളത്തിലേക്ക് ഇന്‍ഡിഗോ ബുക്കിങ് ആരംഭിച്ചു; ടിക്കറ്റ് നിരക്ക് 800 റിയാല്‍ മുതല്‍

ദോഹയില്‍ നിന്ന് കേരളത്തിലേക്ക് ഇന്‍ഡിഗോ ബുക്കിങ് ആരംഭിച്ചു; ടിക്കറ്റ് നിരക്ക് 800 റിയാല്‍ മുതല്‍

ദോഹ: ദോഹയില്‍ നിന്ന് കേരളത്തിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ജൂണ്‍ 1 മുതലാണ് വെബ്‌സൈറ്റില്‍ ബുക്കിങ് ലഭ്യമായിട്ടുള്ളത്. 800 റിയാലിന് മുകളിലാണ് ടിക്കറ്റ് നിരക്ക്.

ജൂണ്‍ 1ന് 884 റിയാലാണ് ദോഹയില്‍ നിന്ന് കണ്ണൂരിലേക്ക് നല്‍കേണ്ടത്. ദോഹയില്‍ നിന്ന് കൊച്ചിയിലേക്കുള്ള കണക്ഷന്‍ ഫ്‌ളൈറ്റിന് 869 റിയാലും തിരുവനന്തപുരത്തേക്ക് 853 റിയാലുമാണ് നിരക്ക്. ജൂലൈയില്‍ 800 റിയാലിന് താഴയാണ് ടിക്കറ്റ് നിരക്ക്.

ഖത്തര്‍ എയര്‍വെയ്‌സ് മെയ് 26 മുതല്‍ കേരളത്തിലേക്ക് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. മിക്ക ദിവസങ്ങളിലും 2000 റിയാലിന് മുകളിലാണ് ടിക്കറ്റ് നിരക്കെങ്കിലും നിലവില്‍ വെബ്‌സൈറ്റിലുള്ള നിരക്ക് പ്രകാരം ജൂണ്‍ 1,2,3 തിയ്യതികളില്‍ 1500 റിയാലിന് താഴെ നല്‍കിയാല്‍ മതിയാവും. അതേ സമയം, എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇതുവരെ ബുക്കിങ് ആരംഭിച്ചിട്ടില്ല.

indigo qatar kerala ticket booking started


 

Most Popular