Tuesday, July 27, 2021
Home Gulf Qatar ഖത്തറില്‍ സപ്തംബര്‍ 15 മുതല്‍ മസാജ് സെന്ററുകളും ഇന്‍ഡോര്‍ സ്വിമ്മിങ് പൂളുകളും തുറക്കും

ഖത്തറില്‍ സപ്തംബര്‍ 15 മുതല്‍ മസാജ് സെന്ററുകളും ഇന്‍ഡോര്‍ സ്വിമ്മിങ് പൂളുകളും തുറക്കും

ദോഹ: സ്പാ, മസാജ് സെന്റര്‍, ഇന്‍ഡോര്‍ സ്വിമ്മിങ് പൂളുകള്‍ എന്നിവ സപ്തംബര്‍ 15 മുതല്‍ തുറക്കുമെന്ന് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. പൂര്‍ണമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ഇവ പ്രവര്‍ത്തിക്കുക.

-സപ്തംബര്‍ 15 മുതല്‍ പുരുഷന്മാരുടെ ഹെയര്‍ ഡ്രസ്സിങ് സലൂണുകളിലും സ്ത്രീകളുടെ ബ്യൂട്ടി സെന്ററുകളിലും 50 ശതമാനം ഉപഭോക്താക്കളെ അനുവദിക്കും.

-സ്പാ, മസാജ് സര്‍വീസ്, ജാക്കുസി, മൊറോക്കന്‍-തുര്‍ക്കിഷ് ബാത്ത് സര്‍വീസ്, ഇന്‍ഡോര്‍ സ്വിമ്മിങ് പൂളുകള്‍ എന്നിവ 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. 250 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വ്യാസമുള്ളവയാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക. 250 ചതുരശ്ര മീറ്ററില്‍ താഴെയുള്ളവ അടുത്ത ഘട്ടത്തില്‍ മാത്രമേ തുറക്കാന്‍ അനുവദിക്കൂ

ഇഹ്തിറാസ് ആപ്പും ശരീര താപനിലയും പരിശോധിച്ച് മാത്രമേ അകത്തേക്കു പ്രവേശിപ്പിക്കൂ. സ്പാകളിലും സലൂണുകളിലും മുന്‍കൂര്‍ ബുക്ക് ചെയ്യണം.

Indoor swimming pools, spas to resume services as more curbs to be lifted on Sept 15

Most Popular