Thursday, June 17, 2021
Home News Kerala ഇൻകാസ് പാലക്കാട് ആസ്റ്റർ മെഡിക്കൽ ഡിസ്‌കൗണ്ട് കാര്‍ഡ് പദ്ധതിയുടെ ഉദ്ഘാടനം നടന്നു

ഇൻകാസ് പാലക്കാട് ആസ്റ്റർ മെഡിക്കൽ ഡിസ്‌കൗണ്ട് കാര്‍ഡ് പദ്ധതിയുടെ ഉദ്ഘാടനം നടന്നു

ആസ്റ്റര്‍ മെഡിക്കല്‍ സെന്ററും ഖത്തര്‍ ഇന്‍കാസ്സം പാലക്കാട് ജില്ലാ കമ്മിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന മെമ്പര്‍മാര്‍ ക്കായുള്ള സ്‌പെഷ്യല്‍ ‘മെഡിക്കല്‍ ഡിസ്‌കൗണ്ട് കാര്‍ഡ് പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ഈ പദ്ധതിയുടെ ഭാഗമായി കൂടെ ലഭിക്കുന്ന കൂപ്പണ്‍ ഉപയോഗിച്ച് കണ്‍സല്‍റ്റേഷന്‍ തികച്ചും സൗജന്യവും ഡിസ്‌കൗണ്ട് കാര്‍ഡിലൂടെ മരുന്ന് അല്ലാത്ത ബാക്കി എല്ലാ സര്‍വീസകള്‍ക്കും ഇളവും നല്‍കുന്നതാണ്.

പദ്ധതി കോവിസ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ഡി റിങ് റോഡിലുള്ള ആസ്റ്റര്‍ ഹോസ്പിറ്റലില്‍ വെച്ച് നടന്ന ചടങ്ങില്‍ ആസ്റ്റര്‍ അധികാരികളില്‍ നിന്നും ഖത്തര്‍ ഇന്‍കാസ് പാലക്കാട് പ്രസിഡന്റ് അബ്ദുല്‍ മജീദ് ആദ്യ കാര്‍ഡ് സ്വീകരിച്ചു. വൈസ് പ്രസിഡന്റ് താജുദ്ധീന്‍ ജനറല്‍ സെക്രട്ടറി റുബീഷ് എന്നിവര്‍ സംസാരിച്ചു.സെക്രട്ടറിമാരായ ലത്തീഫ് കല്ലായി, നിസാര്‍ പട്ടാമ്പി, ജിന്‍സ് ജോസ്, താഹിര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു.

Most Popular