Saturday, July 24, 2021
Home Newsfeed അന്താരാഷ്ട്ര യോഗ ദിനം: ഖത്തറില്‍ വിപുലമായ പരിപാടികള്‍

അന്താരാഷ്ട്ര യോഗ ദിനം: ഖത്തറില്‍ വിപുലമായ പരിപാടികള്‍

ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററും അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആഘോഷിക്കും. ജൂണ്‍ 21ന് രാവിലെ 4.45 മുതല്‍ 5.45 വരെയായിരിക്കും പരിപാടി. താല്‍പര്യമുള്ളവര്‍ക്ക് 47910198575 എന്ന സൂം ഐഡിയില്‍ isc എന്ന പാസ്‌വേഡ് ഉപയോഗിച്ച് ജോയിന്‍ ചെയ്യാവുന്നതാണ്.

ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയം പാര്‍ക്ക്, അല്‍ബൈത്ത് സ്റ്റേഡിയം പാര്‍ക്, ദുഖാന്‍, ഏഷ്യന്‍ ടൗണ്‍, വകറ, മിസഈദ് എന്നിവിടങ്ങളിലാണ് യോഗ ഡമോണ്‍സ്‌ട്രേഷന്‍ നടക്കുക. കണിശമായ കോവിഡ് പ്രോട്ടോക്കോളുകള്‍ ഉള്ളതിനാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിമിതമായ ഓഡിയന്‍സിനെയാണ് അനുവദിക്കുക. ബാക്കിയുള്ളവര്‍ക്ക് വീടുകളില്‍ ഓണ്‍ലൈനിലൂടെ പരിപാടിയില്‍ സംബന്ധിക്കാവുന്നതാണ്.

2014 ഡിസംബര്‍ 11 നാണ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുവാന്‍ ഐക്യ രാഷ്ട്ര സംഘടന തീരുമാനിച്ചത്.

Most Popular