Thursday, September 23, 2021
Home News International താലിബാന്‍ മുന്നേറ്റത്തിനിടെ ദോഹയില്‍ അഫ്ഗാന്‍ സമാധാന ചര്‍ച്ച പുരോഗമിക്കുന്നു

താലിബാന്‍ മുന്നേറ്റത്തിനിടെ ദോഹയില്‍ അഫ്ഗാന്‍ സമാധാന ചര്‍ച്ച പുരോഗമിക്കുന്നു

ദോഹ: പ്രധാനപ്പെട്ട ലോകരാജ്യങ്ങള്‍ പങ്കെടുക്കുന്ന അഫ്ഗാന്‍ സമാധാന ചര്‍ച്ചയ്ക്ക് ദോഹയില്‍ ഇന്നലെ തുടക്കമായി. പ്രധാന നഗരങ്ങളും പ്രവിശ്യാ തലസ്ഥാനങ്ങളും കീഴടക്കി അഫ്ഗാനില്‍ താലിബാന്‍ മുന്നേറ്റം തുടരുന്നതിനിടെയാണ് സമാധാന നീക്കങ്ങള്‍ ഊര്‍ജിതമായത്.

കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കിടെ അഞ്ച് പ്രവിശ്യാ തലസ്ഥാനങ്ങളാണ് താലിബാന്‍ കീഴടക്കിയത്. സര്‍ക്കാരുമായുള്ള അനുരഞ്ജനം പരാജയപ്പെട്ടാല്‍ തലസ്ഥാനമായ കാബൂള്‍ കീഴടക്കുമെന്ന് തിങ്കളാഴ്ച്ച താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, പ്രദേശത്തെ ജനങ്ങള്‍ക്ക് ആയുധം നല്‍കി താലിബാനെ നേരിടാനുള്ള ശ്രമത്തിലാണ് പ്രസിഡന്റ് അഷ്‌റഫ് ഗനി.

ദോഹയില്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ യുഎസ്, യുകെ, യൂറോപ്യന്‍ യൂനിയന്‍, ചൈന, പാകിസ്താന്‍, ഉസ്‌ബെക്കിസ്താന്‍ പ്രതിനിധികള്‍ പങ്കെടുത്തു. നാളെ നടക്കുന്ന ചര്‍ച്ചയില്‍ റഷ്യയും അമേരിക്കയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പങ്കെടുക്കും.

എല്ലാവരെയും ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള ഒരു സമാധാന പാക്കേജിനാണ് ദോഹയില്‍ നടക്കുന്ന ചര്‍ച്ച ലക്ഷ്യമിടുന്നത്.

Most Popular