Friday, July 23, 2021
Home Newsfeed ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ കുട്ടികള്‍ക്ക് ഫുട്‌ബോള്‍ ടെക്‌നിക്കല്‍ പരിശീലനം നല്‍കുന്നു

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ കുട്ടികള്‍ക്ക് ഫുട്‌ബോള്‍ ടെക്‌നിക്കല്‍ പരിശീലനം നല്‍കുന്നു

ദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ കുട്ടികള്‍ക്കായി ഓണ്‍ലൈനില്‍ ഫുട്‌ബോള്‍ സാങ്കേതിക പരിശീലനം നല്‍കുന്നു. വ്യത്യസ്ത പ്രായ വിഭാഗങ്ങളായി തിരിച്ചാണ് പരിശീലനം. ഇന്ന് ആരംഭിച്ച ആദ്യ സെഷനില്‍ 25 കുട്ടികള്‍ പങ്കാളികളായി. പങ്കെടുത്തവരില്‍ നിന്ന മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. എട്ട് സെഷനുകള്‍ അടങ്ങിയ ക്ലാസിന് 100 റിയാലാണ് ഫീസ് ഇടാക്കുന്നത്. എല്ലാ തിങ്കളാഴ്ച്ചയും വെള്ളിയാഴ്ച്ചയുമാണ് ക്ലാസ്. രജിസ്‌ട്രേഷന് 55865581 അല്ലെങ്കില്‍ 55605755 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Most Popular