Friday, July 23, 2021
Home Newsfeed ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ഗോള്‍ഫ് വാരത്തിന് തുടക്കം കുറിച്ചു

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ഗോള്‍ഫ് വാരത്തിന് തുടക്കം കുറിച്ചു

ദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ദോഹ ഗോള്‍ഫ് ക്ലബ്ബില്‍ ഇന്ത്യ കപ്പ് ഗോള്‍ഫ് വീക്കിന് തുടക്കമായി. 4 അംഗങ്ങള്‍ അടങ്ങിയ ടീമുകള്‍ ഉള്‍ക്കൊള്ളുന്ന ടെക്‌സസ് സ്‌ക്രാംബിള്‍ ഇവന്റ് ഐഎസ്‌സി ഗോള്‍ഫ് ഹെഡ് റുക്കയ പച്ചീസ ഉദ്ഘാടനം ചെയ്തു. 36 പേരാണ് മല്‍സരങ്ങളില്‍ പങ്കെടുക്കുന്നത്.

കുനാല്‍ ഭാട്ടിയ, അഫ്സര്‍ അലി, പാത്തോ സാഹ, രാഗേഷ് വാഗ് എന്നിവരുള്‍പ്പെട്ട ടീം ജേതാക്കളായി. അക്ഷയ് രണ്‍ദേവ, സുഭാഷ് രണ്‍ദേവ, ചന്ദ്രശേഖര്‍ അന്‍ഗാഡി, നാഗേഷ് ഷെട്ടി എന്നിവര്‍ അടങ്ങിയ ടീം ആണ് റണ്ണേഴ്‌സ് അപ്പ്. ലോങെസ്റ്റ് ഡ്രൈവിന് അക്ഷയ് രണ്‍ദേവയും, ലോങെസ്റ്റ് പുട്ടിന് ഗാട്ടിക് ഖേറും, ക്ലോസസ്റ്റ് ടു റോപ്പിന് റുക്കയ പച്ചീസയും, ക്ലോസസ്റ്റ് ടു പിന്നിന് നവീന്‍ ബജാജും പ്രത്യേക പുരസ്‌കാരങ്ങള്‍ നേടി.
ISC India Cup Kids Coaching Camp

ഗോള്‍ഫ് താരങ്ങള്‍ക്കുള്ള സമ്മാനദാന ഡിന്നറിന് ഐഎസ്‌സി പ്രസിഡന്റ് ഡോ. മോഹന്‍ തോമസ് ആതിഥ്യമരുളി. ഖത്തറിലെ ക്രൊയേഷ്യന്‍ അംബാസഡര്‍ ദാര്‍ഗോ ലോവ്‌റിക് മുഖ്യാതിഥി ആയിരുന്നു. ഇന്ത്യന്‍ എംബസി ഡിഫന്‍സ് അറ്റാഷെ ക്യാപ്റ്റന്‍ മോഹന്‍ അത്‌ല ജേതാക്കള്‍ക്കുള്ള സമ്മാനങ്ങള്‍ കൈമാറി.

ടൂര്‍ണമെന്റ് ഡയറക്ടര്‍ സഞ്ജയ് ജെയിന്‍, ഖത്തര്‍ നാഷനല്‍ കോച്ച് അന്‍വര്‍ അലി, ക്യുജിഎല്‍ ക്യാപ്റ്റന്‍ ക്ലാര്‍ക്ക് വൈറ്റ്, ക്യുജിഎല്‍ പ്രസിഡന്റ് മനോജ് മെഗ്ചിയാനി തുടങ്ങിയവര്‍ മല്‍സരങ്ങള്‍ക്കു നേതൃത്വം നല്‍കി. ഒരാഴ്ച്ച നീളുന്ന ഗോള്‍ഫ് ആഘോഷങ്ങളുടെ ഭാഗമായി ഐഎസ്‌സി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഗോള്‍ഫ് കോച്ചിങ് ക്യാംപും സംഘടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യ കപ്പ് ഗോള്‍ഫ് വീക്കിന്റെ മാച്ച്‌ഡേ 2 മാര്‍ച്ച് 19ന് ദോഹ ഗോള്‍ഫ് ക്ലബ്ബ് ചാംപ്യന്‍ഷിപ്പ് കോഴ്‌സില്‍ നടക്കും. ഇന്ത്യ കപ്പ് സിംഗിള്‍സ് ചാംപ്യന്‍ പട്ടത്തിനുള്ള മല്‍സരത്തില്‍ നാല്‍പ്പതോളം ഗോള്‍ഫ് താരങ്ങള്‍ പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

Most Popular