Saturday, September 25, 2021
Home Gulf Qatar അധിനിവിഷ്ട ഫലസ്തീനിലെ ഇസ്രായേലി അധിവാസം സമാധാനത്തിന് തടസ്സം: ശെയ്ഖ ആലിയ

അധിനിവിഷ്ട ഫലസ്തീനിലെ ഇസ്രായേലി അധിവാസം സമാധാനത്തിന് തടസ്സം: ശെയ്ഖ ആലിയ

ന്യൂയോര്‍ക്ക്: അധിനിവിഷ്ട ഫലസ്തീനിലെ ഇസ്രായേലി അധിവാസം നിയമവിരുദ്ധവും ദ്വിരാഷ്ട്ര പരിഹാരത്തിലൂടെയുള്ള സമാധാനത്തിന് തടസ്സവുമാണെന്ന് ആവര്‍ത്തിച്ച് ഖത്തര്‍. ഇസ്രായേല്‍ കൈയേറിയ സിറിയന്‍ അറബ് ഗോലാനില്‍ ഇസ്രായേലി നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനത്തിന് അന്താരാഷ്ട്ര അംഗീകാരമില്ല. ഗോലാനിലെ നിയമവിരുദ്ധ നടപടികളെ ഖത്തര്‍ തള്ളിക്കളയുന്നതായും യുഎന്നിലെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ശെയ്ഖ ആലിയ അഹ്മദ് ബിന്‍ സെയ്ഫ് ആല്‍ ഥാനി പറഞ്ഞു.

ഫലസ്തീന്‍ വിഷയത്തില്‍ സ്ഥിരമായ ഒരു പരിഹാരം ഉണ്ടാവണമെങ്കില്‍ ഇരുഭാഗത്ത് നിന്നുമുള്ള ഗൗരവകരമായ ചര്‍ച്ച ഉണ്ടാവണം. അത് യുഎന്‍ പ്രമേയങ്ങളുടെയും അറബ് സമാധാന നീക്കത്തിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കണമെന്നും ശെയ്ഖ ആലിയ പറഞ്ഞു. യുഎന്‍ ജനറല്‍ അസംബ്ലിയുടെ 75-ാം സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഇസ്രായേലി കുടിയേറ്റം ഉടന്‍ അവസാനിപ്പിക്കണമെന്ന് അവര്‍ ആഹ്വാനം ചെയ്തു. അഭയാര്‍ഥികള്‍ക്ക് മടങ്ങിവരുന്നതിനുള്ള അനുമതി നല്‍കണം. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ വകവച്ചുകൊടുക്കാനും അല്‍ അഖ്‌സ മസ്്ജിദ് ഉള്‍പ്പെടെയുള്ള പുണ്യ കേന്ദ്രങ്ങളുടെ തദ്സ്ഥിതി നിനിലനിര്‍ത്താനും തയ്യാറാവണമെന്നും ശെയ്ഖ ആലിയ പറഞ്ഞു.

Israeli settlement s in occupied territories illegal & obstacle to peace: Sheikha Alya

Most Popular