Monday, June 21, 2021
Home Gulf Qatar ജെബി കെ ജോണിനെ ശ്രേഷ്ഠ ബാവ തിരുമേനി അനുമോദിച്ചു

ജെബി കെ ജോണിനെ ശ്രേഷ്ഠ ബാവ തിരുമേനി അനുമോദിച്ചു

പുത്തന്‍കുരിശ്: ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖത്തര്‍ ടെക് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ജെബി കെ ജോണിനെ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അനുമോദിച്ചു. അശരണരും അലാരംബരുമായ അനേകര്‍ക്ക് അത്താണിയായി ജാതി മത വര്‍ഗ വര്‍ണ വ്യത്യാസമില്ലാതെ സഹായങ്ങള്‍ എത്തിക്കുന്ന ജെബിയുടെ പ്രവര്‍ത്തനങ്ങളെ ബാവാ തിരുമേനി ശ്ലാഘിച്ചു.

ജെബിയുടെ പിതാവ് പരേതനായ കെ പി ജോണിന്റെയും മാതാവ് ചിന്നമ്മ ജോണിന്റെയും സ്മരണാര്‍ത്ഥം കോല്‍ക്കുന്നേല്‍ കെ പി ജോണ്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ അനേകം ചാരിറ്റി പ്രവര്‍ത്തനങ്ങക്ക് ഇതിനോടകം അദ്ദേഹത്തിന് നേതൃത്വം കൊടുക്കുവാന്‍ സാധിച്ചു. ഇപ്പോള്‍ നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ ഭവനനിര്‍മ്മാണം, ഭക്ഷ്യക്കിറ്റ്, ചികിത്സാസഹായം, തുടങ്ങി നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്ത ജബി നാടിനും സഭക്കും അനുഗ്രഹമാണെന്ന് ബാവ തിരുമേനി പറഞ്ഞു.

നാവോളിമറ്റം നെല്ലിക്കുന്നേല്‍ സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളി ഇടവക അംഗം ആണ് ജെബി കെ ജോണ്‍. ഭാര്യ ആശ ജെബി, മക്കള്‍ എല്‍ദോസ് ജെബി, ജീസ് ജെബി. ചടങ്ങില്‍ തിരുമാറാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം ജോര്‍ജ്, കെ പി സണ്ണി, എല്‍ദോസ് ടി വൈ, ബിജു ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു

 

Most Popular