Saturday, July 24, 2021
Home Gulf Qatar വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം; ഖത്തറിലെ ജെഇഇ പരീക്ഷാ സെന്റര്‍ ബിര്‍ള പബ്ലിക് സ്‌കൂളിലേക്ക് മാറ്റി

വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം; ഖത്തറിലെ ജെഇഇ പരീക്ഷാ സെന്റര്‍ ബിര്‍ള പബ്ലിക് സ്‌കൂളിലേക്ക് മാറ്റി

ദോഹ: 2020ലെ ജെഇഇ(മെയിന്‍) പരീക്ഷാ സെന്റര്‍ ബിര്‍ള പബ്ലിക് സ്‌കൂളിലേക്ക് മാറ്റാന്‍ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി തീരുമാനിച്ചു. ഖത്തറിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയിലെ വ്യത്യസ്ത എഞ്ചിനീയറിങ് കോളജുകളിലേക്കും ഐഐടി, എന്‍ഐടി ഉള്‍പ്പെടെ സ്ഥാപനങ്ങളിലേക്കും പ്രവേശനം നേടുന്നതിനുള്ള ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ (ജെഇഇ) സപ്തംബര്‍ 2, 3 തീയ്യതികളിലാണ് നടക്കേണ്ടത്. നേരത്തേ റയ്യാനിലെ ഫാമിലി കമ്പ്യൂട്ടര്‍ സെന്ററാണ് പരീക്ഷാ കേന്ദ്രമായി നിശ്ചയിച്ചിരുന്നു. എന്നാല്‍, കോവിഡുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടി പരീക്ഷ നടത്താന്‍ സാധിക്കില്ലെന്ന ഫാമിലി കമ്പ്യൂട്ടര്‍ സെന്റര്‍ അവസാന നിമിഷം അറിയിക്കുകയായിരുന്നു. ഇതോടെ ഇവിടെ പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കപ്പെട്ട മലയാളികള്‍ ഉള്‍പ്പെടെ നൂറോളം വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലായിരുന്നു.

JEE-Mains exam centre in Qatar changed to Birla Public School

Most Popular