Wednesday, June 23, 2021
Home Gulf Qatar ഖത്തറിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് എയര്‍ ഷോ

ഖത്തറിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് എയര്‍ ഷോ

ദോഹ: ഖത്തറില്‍ കോവിഡിനെതിരേ പൊരുതുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അഭിവാദ്യമര്‍പ്പിച്ച് എയര്‍ഷോ. അല്‍ സഈം എയര്‍ അക്കാദമിയാണ് ഹമദ് ജനറല്‍ ഹോസ്പിറ്റലിനും ഹസം മെബെയ്‌രീക് ഹോസ്പിറ്റലിനും മുകളില്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് വര്‍ണം വിതറിയത്. ഇന്ന് വൈകീട്ട് 4.45 മുതല്‍ 5.15വരെയായിരുന്നു എയര്‍ ഷോ.

Jets fly over hospitals to pay tribute to frontline healthcare workers

രണ്ട് ആശുപത്രികളിലൈയും വൈദ്യസംഘം തങ്ങളുടെ ഔദ്യോഗിക വേഷത്തില്‍ പുറത്തിറങി നിന്ന് നിന്ന് നന്ദി അറിയിച്ചു. നിര്‍ണായക ഘട്ടത്തില്‍ പോരാട്ടം നടത്തുന്ന സ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും ജീവനക്കാര്‍ക്കും നല്‍കിയ പിന്തുണ തങ്ങള്‍ക്ക് വലിയ ഊര്‍ജം പകരുന്നതാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.

Jets fly over hospitals to pay tribute to frontline healthcare workers

Most Popular