Wednesday, June 23, 2021
Home Newsfeed ഖത്തര്‍ ആരോഗ്യ, വാണിജ്യ മന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താ സമ്മേളനം ഇന്ന് രാത്രി 9ന്; നിയന്ത്രണങ്ങളില്‍ ഇളവ്...

ഖത്തര്‍ ആരോഗ്യ, വാണിജ്യ മന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താ സമ്മേളനം ഇന്ന് രാത്രി 9ന്; നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചേക്കും

ദോഹ: ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെയും വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെയും സംയുക്ത വാര്‍ത്താ സമ്മേളനം ഇന്ന് രാത്രി 9ന് നടക്കും. കോവിഡുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സ്ഥിതിഗതികള്‍ വിശദീകരിക്കുന്നതിനാണ് വാര്‍ത്താ സമ്മേളനമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഖത്തര്‍ ടിവിയും അല്‍ റയ്യാന്‍ ചാനലും വാര്‍ത്താ സമ്മേളനം ലൈവ് സംപ്രേക്ഷണം ചെയ്യും. കോവിഡ് വ്യാപനത്തോത് കാര്യമായി കുറഞ്ഞ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. അതേ സമയം, പെരുന്നാള്‍ കഴിയുന്നതുവരെ നിലവിലെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് കഴിഞ്ഞ ദിവസം ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ മസ്ലമാനി പറഞ്ഞിരുന്നു. പെരുന്നാളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും മറ്റും ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.
ALSO WATCH

Most Popular