Friday, June 18, 2021
Home Gulf Qatar ഈ മാസം മുതല്‍ ഖത്തറില്‍ വെള്ളത്തിന് ചെലവേറും

ഈ മാസം മുതല്‍ ഖത്തറില്‍ വെള്ളത്തിന് ചെലവേറും

ദോഹ: കഹ്‌റമ ഏര്‍പ്പെടുത്തിയ ശുചീകരണ ഫീസ് ഈ മാസം മുതല്‍ നിലവില്‍ വരും. ഇതോടെ പ്രവാസികളും സ്ഥാപനങ്ങളും നിലവിലുള്ള ജലോപഭോഗ ബില്ലിനൊപ്പം 20 ശതമാനം അധിക തുക നല്‍കേണ്ടി വരും. 2021 ജനുവരി മാസത്തെ വെള്ളക്കരത്തോടൊപ്പം ശുചീകരണ ഫീസ് നല്‍കണമെന്ന് കഹ്‌റമ ട്വീറ്റ് ചെയ്തു. അശ്ഗാല്‍ നല്‍കുന്ന ശുചീകരണ സേവനത്തിനുള്ള തുകയാണ് കഹ്‌റമ ഈടാക്കുന്നത്.

ജല പൈപ്പുകള്‍ ഓവുചാലുമായി ബന്ധിപ്പിക്കല്‍, ഓവുചാലിന്റെ അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തുടങ്ങിയവയുടെ ചെലവിലേക്കുള്ളതാണ് ഈ തുക. ഖത്തരി പൗരന്മാരെയും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെയും ജല, വൈദ്യുത ബില്ലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഓരോ മാസത്തിലും അടക്കേണ്ടുന്ന ബില്ലിന്റെ 20 ശതമാനമാണ് സര്‍വീസ് ചാര്‍ജായി നല്‍കേണ്ടത്. ഫെബ്രുവരി മാസത്തില്‍ വരുന്ന ബില്ല് ഇതും കൂടി ഉള്‍പ്പെട്ടതായിരിക്കും.

Most Popular