Sunday, August 1, 2021
Home Gulf Qatar കൈരളി-സംസ്‌കൃതി സൗജന്യ ചാര്‍ട്ടര്‍ വിമാനം ഇന്ന് ഖത്തറില്‍ നിന്ന് കൊച്ചിയിലേക്ക്

കൈരളി-സംസ്‌കൃതി സൗജന്യ ചാര്‍ട്ടര്‍ വിമാനം ഇന്ന് ഖത്തറില്‍ നിന്ന് കൊച്ചിയിലേക്ക്

ദോഹ: കൈരളി ടിവിയുടെ നേതൃത്വത്തില്‍ ഒരുക്കിയ സൗജന്യ ചാര്‍ട്ടര്‍ വിമാനം ഇന്ന് ഖത്തറില്‍ നിന്ന് കൊച്ചിയിലേക്കു പറക്കും. കൊവിഡ് പ്രതിസന്ധിയില്‍ വിദേശ രാജ്യങ്ങളില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസി മലയാളികളെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായാണ് കൈരളി ടിവി കൈ കോര്‍ത്ത്’ എന്ന പദ്ധതി ഒരുക്കിയത്. നാലാം ഘട്ട സൗജന്യ ചാര്‍ട്ടേഡ് വിമാനമാണ് ഇന്ന് പറക്കുന്നത്.

215 യാത്രക്കാരുമായി ഖത്തര്‍ സമയം നാലു മണിക്കാണ് വിമാനം പുറപ്പെടുക. കൈരളി ടിവിയും സംസ്‌കൃതി ഖത്തറും ചേര്‍ന്നാണ് കൊവിഡ് പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന ഖത്തറിലെ പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കുന്നത്.

Most Popular