Sunday, September 19, 2021
Home Newsfeed ഖത്തറില്‍ കോവിഡ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന മലയാളി മരിച്ചു

ഖത്തറില്‍ കോവിഡ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന മലയാളി മരിച്ചു

ദോഹ: കോവിഡ് ബാധിതനായി ഹമദ് ആശുപത്രിയില്‍ മാസങ്ങളായി ചികില്‍സയില്‍ കഴിഞ്ഞിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു. ദീര്‍ഘകാലമായി ഖത്തറിലുള്ള അസീസ് മൂരിയാട് ആണ് മരിച്ചത്. മുന്‍ ഖത്തര്‍ പെട്രോളിയം ജീവനക്കാരനും കൂത്തുപറമ്പ് മണ്ഡലം കെഎംസിസി പ്രവര്‍ത്തകനുമായിരുന്നു.

കോവിഡ് ബാധയെ തുടര്‍ന്ന് അഞ്ച് മാസമായി ഹമദ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവേയാണ് അന്ത്യം. ഭാര്യ: ഷാഹിദ. മക്കള്‍: ഷാഹില്‍, ഷഹാന, ഷാഹിന്‍.

Most Popular