Friday, May 7, 2021
Home Gulf Qatar കണ്ണൂര്‍ സ്വദേശിയെ ഖത്തറില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കണ്ണൂര്‍ സ്വദേശിയെ ഖത്തറില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ദോഹ: കണ്ണൂര്‍ ഉരുവച്ചാല്‍ സ്വദേശിയെ ഖത്തറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉരുവച്ചാല്‍ പഴശ്ശി മുതലാളിമുക്കില്‍ ബൈത്തുറഹ്മ വീട്ടില്‍ എം പി ഹാരിസ്(45) ആണ് മരിച്ചത്. ഖത്തറിലെ അല്‍ നാസറില്‍ കഫ്‌റ്റേരിയ ജീവനക്കാരനായിരുന്നു. നേരത്തെഗാലക്‌സി ഫുഡ് സെന്ററിലാണ് ജോലി ചെയ്തിരുന്നത്. ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ പോയി തിരിച്ചെത്തിയത്. മരണകാരണം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Most Popular