Thursday, June 17, 2021
Home Gulf Qatar കണ്ണൂര്‍ സ്വദേശി ദോഹയില്‍ നിര്യാതനായി

കണ്ണൂര്‍ സ്വദേശി ദോഹയില്‍ നിര്യാതനായി

ദോഹ: കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദോഹയില്‍ നിര്യാതനായി. വാടിക്കല്‍ സുല്‍ത്താന്‍ തോട് സെയ്താര്‍ റോഡ് സ്വദേശി ലുഖ്മാന്‍ ചേരിച്ചി(57) ആണ് മരിച്ചത്. കണ്ണൂര്‍ നെടുവമ്പ്രത്തായിരുന്നു താമസം. രണ്ടു ദിവസം മുമ്പാണ് അസുഖത്തെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.

നേരത്തെ ദോഹയിലെ ബെഹ്സാദ് അസോസിയേറ്റ്‌സില്‍ ജീവനക്കാരനായിരുന്നു.നിലവില്‍ മറ്റൊരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. കുഞ്ഞാമിനയാണ് ഭാര്യ. മക്കള്‍: ലുബ്ന, ഷെഹ്സാദ്, തസ്നി, സാറ ഷെറിന്‍. മൃതദേഹം ദോഹയില്‍ ഖബറടക്കും.

Most Popular