തിരുവനന്തപുരം: കര്‍ണാടകയിലെ ഹുബ്ലിയില്‍ നിന്നു വരുന്നതിനിടെ കാസര്‍കോട് വെച്ച് മരണപ്പെട്ട മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയായ ബി.എം അബ്ദുള്‍ റഹ്മാനാണ് കൊവിഡ് സ്ഥിരീകരിച്ചു.
രണ്ടു ദിവസം മുമ്പാണ് ഇദ്ദേഹം മരണപ്പെട്ടത്. ട്രൂനാറ്റ് പരിശോധന ഫലം പോസിറ്റീവ് ആയിരുന്നു. പിന്നീട് നടത്തിയ പി.സി.ആര് പരിശോധനയിലും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ഇയാളെ പരിശോധിച്ച കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ നാല് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി. ആശുപത്രിയിലെ അത്യാഹിത വിഭാഗം അണുവിമുക്തമാക്കി. അതേസമയം, മരണപ്പെട്ടയാള്‍ക്ക് കേരളത്തില്‍ ആരുമായി സമ്പര്‍ക്കമില്ലെന്നാണ് വിവരം.