ദോഹ: കാസര്‍കോട് തളങ്കര സ്വദേശി ഖത്തറില്‍ നിര്യാതനായി. ദീര്‍ഘകാലമായി ദോഹയില്‍ പ്രവാസിയായ നെല്ലിക്കുന്ന് ഗസ്സാലി നഗര്‍ എം പി അബ്ദുല്‍ ഹമീദ് (63) ആണ് മരിച്ചത്. ഹമദ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
1977ലാണ് അബ്ദുല്‍ ഹമീദ് ഖത്തറില്‍ എത്തിയത്. 35 വര്‍ഷം ഉരീദുവില്‍ ജോലി ചെയ്തിരുന്നു. കുടുംബസമേതം ഖത്തറില്‍ താമസിക്കുകയായിരുന്നു. മൃതദേഹം ഖത്തറില്‍ ഖബറടക്കി. ഭാര്യ: റാബിയ. മക്കള്‍: സാബിഖ് (ദുബൈ), ഷഹനാസ്, ഷക്കീബ്, ഷാബില്‍. മരുമക്കള്‍: ഖദീജ, ബാസില്‍, സജ്ന. സഹോദരങ്ങള്‍: പരേതനായ എം പി ബഷീര്‍, സൗദ, റംല, ഖമരിയ.